ദക്ഷിണാഫ്രിക്കയില്‍ വീണ്ടും ആഞ്ഞടിച്ച് ഫ്രഡ്ഡി ചുഴലിക്കാറ്റ്;മരണം 400 കടന്നു


ദക്ഷിണാഫ്രിക്കയിലെ മലാവിയിലുണ്ടായ ഫ്രഡ്ഡി ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 326 ആയി. 183,159 പേരെ ഇതുവരെ പ്രദേശത്ത് നിന്നും ഒഴിപ്പിച്ചതായി മലാവി പ്രസിഡന്റ് ലസാറസ് ചക്വേര അറിയിച്ചു.
ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ വ്യാപക മണ്ണിടിച്ചിലും മഴയിലും രക്ഷാപ്രവര്‍ത്തനം ദുസ്സഹമായിരിക്കുകയാണ്.
മൂന്നൂറിലധികം സുരക്ഷാകേന്ദ്രങ്ങള്‍ ഒരിക്കിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യത്തേയും പൊലീസിനേയും ദുരന്തമേഖലയില്‍ വിന്ന്യസിച്ചതായും അദ്ദേഹം പറഞ്ഞു.ഫെബ്രുവരി അവസാനത്തോടെയാണ് ആദ്യം ഫ്രഡ്ഡി ചുഴലിക്കാറ്റ് ദക്ഷിണാഫ്രിക്കന്‍ തീരം തൊടുന്നത്. മാഡഗസ്കര്‍ തീരത്തും മൊസാംബിക്കിലും ആഞ്ഞടിച്ച ചുഴലിക്കാറ്റ് വന്‍നാശനഷ്ടമുണ്ടായിരുന്നു.
പിന്നീട് ഇന്ത്യന്‍ മഹാസമുദ്രത്തേക്ക് നീങ്ങിയെങ്കിലും കൂടുതല്‍ ശക്തിയോടെ അപൂര്‍വ ഗതിമാറ്റം സംഭവിച്ച് വീണ്ടും തീരം തൊടുകയായിരുന്നു. ബുധനാഴ്ചയോടെ മഴയ്ക്ക് ശമനമുണ്ട്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് മൊസാംബിക്കില്‍ 73 മരണവും മഡഗാസ്കറില്‍ 17 മരണവും റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ഇതോടെ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കയില്‍ മരിച്ചവരുടെ എണ്ണം 400 കടന്നു. പതിനായിരക്കണക്കിന് ആളുകള്‍ക്ക് വീടു നഷ്ടമായി.