സിദ്ധാര്‍ത്ഥ് എസ്എഫ്‌ഐ പ്രവര്‍ത്തകൻ; സിദ്ധാര്‍ത്ഥിന്റെ വീടിന് മുന്നില്‍ ഫ്‌ളക്‌സ് ബോര്‍ഡുമായി സിപിഎം

single-img
1 March 2024

വയനാട് പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ വീടിന് മുന്നില്‍ ഫ്‌ളക്‌സ് ബോര്‍ഡുമായി സിപിഎം പ്രാദേശിക നേതൃത്വം. സിദ്ധാര്‍ത്ഥ് എസ്എഫ്‌ഐ പ്രവര്‍ത്തകനെന്ന് ചൂണ്ടിക്കാട്ടിയുള്ളതാണ് ഫ്‌ളക്‌സ്. കൊലപാതകത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള മുഴുവന്‍ ക്രിമിനലുകളെയും അറസ്റ്റ് ചെയ്യണമെന്നും ഫ്‌ളക്‌സിലുണ്ട്.

സിപിഎമ്മിന്റെയും ഡിവൈഎഫ്‌ഐയുടെയും പേരിലാണ് ഫ്‌ളക്‌സ് സ്ഥാപിച്ചിരിക്കുന്നത്. ‘സിദ്ധാര്‍ത്ഥിന്റെ കൊലപാതകത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള മുഴുവന്‍ ക്രിമിനലുകളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരികയും കൃത്യമായ അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്യുക. നീതിക്കായി എന്നും കുടുംബത്തോടൊപ്പം’, എന്നാണ് ഫ്‌ളക്‌സ് ബോര്‍ഡിലുള്ളത്.

അതേസമയം എസ്എഫ്‌ഐ ഫ്‌ളക്‌സിനെതിരെ സിദ്ധാര്‍ത്ഥിന്റെ അച്ഛന്‍ രംഗത്തെത്തിയിട്ടുണ്ട്. മരണം പോലും മുതലെടുക്കുന്നവരാണ് ഡിവൈഎഫ്‌ഐ എന്നായിരുന്നു പ്രതികരണം.