ബാങ്കിന് പിഴവ് പറ്റിയതാണ്; ഒരു കോടി രൂപ ആദായനികുതി വകുപ്പ് പിടിച്ചെടുത്ത സംഭവത്തില്‍ വിശദീകരണവുമായി സിപിഎം

single-img
1 May 2024

സിപിഎമ്മിന്റെ തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയുടെ ഒരു കോടി രൂപ ആദായനികുതി വകുപ്പ് പിടിച്ചെടുത്ത സംഭവത്തില്‍ വിശദീകരണവുമായി സിപിഎം . ബാങ്കിന് പിഴവ് പറ്റിയതാണെന്നും ബാങ്ക് ഓഫ് ഇന്ത്യ പാന്‍ നമ്പര്‍ തെറ്റായി രേഖപ്പെടുത്തിയതാണെന്നുമാണ് വിശദീകരണം.

സിപിഎമ്മിന്റെ പണമെല്ലാം നിയമാനുസൃതമാണ്. ഒരു കോടി പിന്‍വലിച്ചത് തിരഞ്ഞെടുപ്പ് ആവശ്യത്തിനായാണ്. അതിനെ തെറ്റായ നടപടിയെന്ന് ഐ ടി വകുപ്പ് വ്യാഖ്യാനിക്കുകയായിരുന്നു. പിന്‍വലിച്ച പണം ചെലവാക്കരുതെന്ന് ഐടി വകുപ്പ് പറഞ്ഞു.

അങ്ങിനെ പറയാന്‍ ഐ ടി വകുപ്പിന് എന്തധികാരമാണുള്ളത്. ഐടി വകുപ്പിന്റേത് തെറ്റായ നടപടിയാണ്. കോലാഹലം ഉണ്ടാകാതിരിക്കാനാണ് മിണ്ടാതിരുന്നത്. ബാങ്ക് ഓഫ് ഇന്ത്യ ചെയര്‍മാന് പരാതി നല്‍കിയിരുന്നു. വീഴ്ച സമ്മതിച്ച് ഏപ്രില്‍ 18 ന് ബാങ്ക് മറുപടി നല്‍കിയിരുന്നുവെന്നും സിപിഎം വിശദീകരിച്ചു.