ആഭിചാര ക്രിയയുടെ ഭാഗമായി യന്ത്രമുപയോഗിച്ച്‌ ശിരസ് ഛേദിച്ച്‌ ദമ്ബതികള്‍;സംഭവം ഗുജറാത്തില്‍

single-img
18 April 2023

ഡല്‍ഹി: ആഭിചാര ക്രിയയുടെ ഭാഗമായി യന്ത്രമുപയോഗിച്ച്‌ ശിരസ് ഛേദിച്ച്‌ ദമ്ബതികള്‍. ഗുജറാത്തിലെ രാജ് കോട്ട് ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.

ബലിയുടെ ഭാഗമായി ശിരസ് ഛേദിക്കുന്നതിനായി ഗില്ലറ്റിന് സമാനമായ യന്ത്രം നിര്‍മ്മിച്ചായിരുന്നു ദമ്ബതികളുടെ ആത്മഹത്യ. വിഞ്ചിയ ഗ്രാമത്തിലെ തോട്ടത്തിലെ കുടിലില്‍ വച്ചായിരുന്നു ആഭിചാരകര്‍മ്മം നടന്നത്. 38 വയസുകാരനായ ഹേമുഭായ് മാക്വാന ഭാര്യയുെ 35കാരിയുമായ ഹന്‍സാ ബെന്‍ എന്നിവരാണ് ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് വിശദമാക്കുന്നത്.

പീഠം തയ്യാറാക്കി അതില്‍ അഗ്നികുണ്ഠമൊരുക്കി വിളക്കുകള്‍ കൊളുത്തി വച്ച ശേഷം ഈ പീഠത്തിലേക്ക് ശിരസ് അറ്റുവീഴുന്ന രീതിയിലായിരുന്നു യന്ത്രം തയ്യാറാക്കിയത്. കയ്യില്‍ പിടിച്ചിരുന്ന കയറുകൊണ്ടായിരുന്നു യന്ത്രത്തിലെ അറക്കവാള്‍ നിയന്ത്രിച്ചിരുന്നത്.കയര്‍ വിട്ടതോടെ അറക്കവാള്‍ ഇവരുടെ കഴുത്തിലേക്ക് വീഴുകയായിരുന്നു. പീഠത്തില്‍ തയ്യാറാക്കി വച്ചിരുന്ന അഗ്നി കുണ്ഠത്തിലേക്ക് വീണ നിലയിലാണ് ഇവരുടെ ശിരസുകള്‍ പൊലീസ് കണ്ടെത്തിയത്. ദമ്ബതികള്‍ തന്നെയാണ് പ്രത്യേക രീതിയിലുള്ള അറക്കവാളും അഗ്നികുണ്ഠവും തയ്യാറാക്കിയതെന്നാണ് പൊലീസ് നിഗമനം.