തൃശ്ശൂരിൽ എനിക്കൊപ്പം ബിജെപിയിലേക്ക് വന്ന കോൺഗ്രസ് പ്രവർത്തകർ ഞാൻ ക്ഷണിച്ചിട്ട് വന്നതല്ല: പദ്മജ

single-img
10 April 2024

കഴിഞ്ഞ ദിവസം ബിജെപിയിൽ ചേർന്ന കോൺഗ്രസ് പ്രവർത്തകരെ താൻ ക്ഷണിച്ചതല്ലെന്ന് പദ്മജ വേണുഗോപാൽ. അവർ ഇങ്ങോട്ട് കോൺടാക്ട് ചെയ്ത് അവർക്കും കോൺഗ്രസ് പാർട്ടിയോടുള്ള അതൃപ്തി അറിയിച്ച് ബിജെപിയിലേക്ക് വന്നവരാണ്. ചേച്ചിയില്ലാത്ത കോൺഗ്രസിൽ ഞങ്ങളും ഇല്ല എന്ന തീരുമാനമാണ് അവർ എടുത്തതെന്നും പദ്മജ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:

തൃശ്ശൂരിൽ ഇന്നലെ എനിക്കൊപ്പം ബിജെപിയിലേക്ക് വന്ന കോൺഗ്രസ് പ്രവർത്തകരെ ആരും ഞാൻ ക്ഷണിച്ചിട്ട് വന്നതല്ല… ഞാൻ കോൺഗ്രസ് വിട്ടു പോയപ്പോൾ ഒരാളോടും എനിക്കൊപ്പം വരാൻ ആവശ്യപ്പെട്ടില്ല… ഇന്നലെ വന്നവർ എന്നെ ഇങ്ങോട്ട് കോൺടാക്ട് ചെയ്ത് അവർക്കും കോൺഗ്രസ് പാർട്ടിയോടുള്ള അതൃപ്തി അറിയിച്ച് ബിജെപിയിലേക്ക് വന്നവരാണ്.. ചേച്ചിയില്ലാത്ത കോൺഗ്രസിൽ ഞങ്ങളും ഇല്ല എന്ന തീരുമാനമാണ് അവർ എടുത്തത്..

സംസ്ഥാനം ഒട്ടുക്ക് നിരവധി കോൺഗ്രസ് പ്രവർത്തകർ എന്നോട് കോൺഗ്രസ് പാർട്ടിയോടുള്ള അതൃപ്തി അറിയിക്കുന്നു… ഈ പാർലമെന്റ് തെരഞ്ഞെടുപ്പ് കഴിയുന്നതോടെ സംസ്ഥാനം ഒട്ടുക്ക് നിരവധി കോൺഗ്രസ് പ്രവർത്തകർ എനിക്കൊപ്പം ബിജെപിയിൽ ചേർന്ന് പ്രവർത്തിക്കാൻ കടന്നുവരും.. സംശയമില്ല..

എനിക്കൊപ്പം ബിജെപിയിലേക്ക് വന്ന എല്ലാവർക്കും സ്നേഹം നന്ദി…
ജയ് BJP
ജയ് NDA
ജയ്‌ മോദിജി