കര്‍ണാടകത്തില്‍ ഒറ്റക്ക് കേവല ഭൂരിപക്ഷം നേടി കോണ്‍ഗ്രസ്;ഇത് കോണ്‍ഗ്രസിന്‍റെ തിരിച്ചുവരവ്

single-img
13 May 2023

ദില്ലി: കര്‍ണാടകത്തില്‍ ഒറ്റക്ക് കേവല ഭൂരിപക്ഷം നേടി കോണ്‍ഗ്രസ് അധികാരത്തിലെത്തുന്നതില്‍ സന്തോഷിച്ച്‌ പ്രതികരണവുമായി നേതാക്കള്‍ രംഗത്ത്.ഇത് കോണ്‍ഗ്രസിന്‍റെ തിരിച്ചുവരവാണെന്ന് കെസി വേണുഗോപാോല്‍

എംഎല്‍എമാരുടെ നിലപാട് കൂടി അറിഞ്ഞ് മുഖ്യമന്ത്രിയെ നിശ്ചയിക്കും.വെറുപ്പിന്‍റെ രാഷ്ട്രീയത്തിന് പരിധിയുണ്ടെന്ന് തെളിഞ്ഞുവെന്ന് ശശി തരൂര്‍ പറഞ്ഞു.പ്രതിപക്ഷത്തിന്‍റെ ഐക്യത്തിന്‍റെ സമയമാണിത്..വലിയസന്തോഷംനിറഞ്ഞനിമിഷമണിത്.പ്രാദേശിക നേതൃത്വത്തിന്‍റെ ശക്തിയാണ് വിജയത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കര്‍ണാടകയിലെ തോല്‍വിയുടെ കാരണം പരിശോധിച്ച്‌ ദേശീയ നേതൃത്വം നടപടി എടുക്കുമെന്ന് ബിജെപി വ്യക്തമാക്കി. ഓരോ സ്ഥാനാര്‍ഥികളുടേയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും, കര്‍ണാടകത്തിലെ തോല്‍വി മോദിയെ ബാധിക്കില്ല, ലോക്സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകത്തില്‍ അടക്കം വിജയം ഉറപ്പെന്നും ബിജെപി ദേശീയ വക്താവ് സെയ്ദ് സാഫര്‍ ഇസ്ലാം ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു.

ജനവിധിസ്വാഗതം ചെയ്യുന്നുവെന്നും ,.തോല്‍വിയും വിജയവും ഒരുപോലെ സ്വീകരിക്കുന്നുവെന്നും എച്ച്‌ഡികുമാരസ്വാമി പറഞ്ഞു. ഈ തോല്‍വി അന്തിമമല്ല, എപ്പോഴും ജനങ്ങള്‍ക്കൊപ്പമാണ്.വരും ദിവസങ്ങളില്‍ സംഘടനാ പ്രവര്‍ത്തനാം സജീവമാക്കിപാര്‍ട്ടി കെട്ടിപ്പടുക്കാന്‍ പ്രവര്‍ത്തിക്കും. കര്‍ണാടകയില്‍ വരാന്‍ പോകുന്ന സര്‍ക്കാരിന് വിജയാശംസകള്‍.ജനക്ഷേമത്തിനായി അവര്‍ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു