ഫ്‌ളക്‌സില്‍ തൃപ്രയാര്‍ തേവർ ; വി എസ് സുനില്‍കുമാറിനെതിരെ പരാതി

single-img
25 March 2024

തൃശൂർ ലോക്സഭാ മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ഥി വിഎസ് സുനില്‍ കുമാറിനെതിരെ പരാതി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സ്ഥാപിച്ച ഫ്‌ളക്‌സില്‍ ക്ഷേത്രത്തിന്റെ ചിത്രം ഉള്‍പ്പെടുത്തിയെന്ന് കാണിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ടി എന്‍ പ്രതാപന്‍ പരാതി നൽകിയത് .

തൃപ്രയാര്‍ തേവരുടെ ചിത്രം ഫ്‌ളക്സിലുള്‍പ്പെടുത്തി എന്നാണ് പ്രതാപന്റെ പരാതി. ഈ പ്രവൃത്തി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമായി കണ്ട് നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ നടന്‍ ടൊവിനോ തോമസിനൊപ്പമുള്ള ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത് ചര്‍ച്ചയായിരുന്നു.