ജോലിക്ക് വരാത്ത ദിവസങ്ങളിലും ഒപ്പിട്ട് ശമ്ബളം വാങ്ങിയ ബെവ്കോയിലെ സിഐടിയു നേതാവ് കെവി പ്രതിഭയ്ക്ക് സസ്പെന്‍ഷന്‍

single-img
18 November 2022

തിരുവനന്തപുരം; ജോലിക്ക് വരാത്ത ദിവസങ്ങളിലും ഒപ്പിട്ട് ശമ്ബളം വാങ്ങിയ ബെവ്കോയിലെ സിഐടിയു സംസ്ഥാന നേതാവ് കെവി പ്രതിഭയ്ക്ക് സസ്പെന്‍ഷന്‍.

ആറുമാസത്തേക്കാണ് സസ്പെന്‍ഡ് ചെയ്തത്. ബെവ്കോയിലെ സിഐടിയു സംഘടനയുടെ സംസ്ഥാന ഭാരവാഹിയും വിദേശ മദ്യത്തൊഴിലാളി യൂണിയന്‍ സിഐടിയുവിന്‍റെ സംസ്ഥാന വൈസ് പ്രസിഡന്റുമാണ് പ്രതിഭ.

തൃശൂര്‍ വെയര്‍ഹൗസിലെ ലേബലിംഗ് തൊഴിലാളിയായ പ്രതിഭ 2020 ഡിസംബര്‍ 26,28,29 തീയ്യതികളിലും 2021 സപ്തംബര്‍ 25 നും ജോലി ചെയ്തിരുന്നില്ല. എന്നാല്‍ ഈ ദിവസങ്ങളില്‍ പ്രതിഭ പേരിന് നേരെ രജിസ്റ്ററില്‍ തിരുത്തല്‍ വരുത്തി ഒപ്പിട്ടെന്നാണ് കണ്ടെത്തല്‍. ഹാജര്‍ പുസ്തകത്തില്‍ തിരുത്തല്‍ വരുത്തിയത് വ്യാജരേഖ ചമയ്ക്കലായി കാണിച്ച്‌ പത്തുമാസം മുമ്ബ് ബെവ്കോയിലെ തൃശൂര്‍ ജില്ലാ ഓഡിറ്റ് വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

എന്നാല്‍ അന്ന് അതില്‍ നടപടിയുണ്ടായില്ല. ബെവ്കോ തലപ്പത്ത് മാറ്റമുണ്ടായതോടെയാണ് പ്രതിഭയെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. തൃശൂര്‍ വെയര്‍ ഹൗസില്‍ ലേബലിംഗ് കരാര്‍ തൊഴിലാളി കയറിയ പ്രതിഭയെ സര്‍ക്കാര്‍ സ്ഥിരപ്പെടുത്തുകയായിരുന്നു. പ്രതിഭ ജോലിയില്‍ പ്രവേശിക്കുമ്ബോള്‍ പാസ്പോര്‍ട്ടില്‍ വയസ്സ് തിരുത്തി എന്ന പരാതിയില്‍ ഇപ്പോഴും അന്വേഷണം തുടരുകയാണ്.