മുഖ്യമന്ത്രി പിണറായി വിജയന് എന്താണ് പറയുന്നത് പോലും അറിയില്ല; ഭാഷാ പണ്ഡിതനുള്ള അവാർഡ് അദ്ദേഹത്തിന് കൊടുക്കണം: വിഡി സതീശൻ

single-img
27 March 2026

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനം ആവർത്തിച്ച് വി.ഡി. സതീശൻ. പൂച്ചപെറ്റ് കിടക്കുന്ന ഖജനാവിൽ നിന്ന് കോടികൾ കടമെടുത്ത് പ്രചാരണം നടത്തുകയാണ്. സീരിയലിൽ ഉള്ളവർ പോലും വന്ന് സർക്കാരിനെ പറ്റി പറയുന്നു എന്നും സതീശൻ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയൻ എന്താണ് പറയുന്നത് പോലും അറിയില്ല. ഭാഷാ പണ്ഡിതനുള്ള അവാർഡ് അദ്ദേഹത്തിന് കൊടുക്കണം. എത്ര നല്ല വാക്കുകളാണ് അദ്ദേഹം മലയാളത്തിനു സംഭാവന ചെയ്തത്. അത് കേട്ടിട്ട് മര്യാദക്ക് വർത്തമാനം പറഞ്ഞിരുന്ന തോമസ് ഐസക് പോലും അങ്ങനെ ആയി. സിപിഐഎമ്മിൽ ഉള്ളത് വിധേയന്മാരാണ് എന്നും സതീശൻ ചൂണ്ടിക്കാട്ടി.

ഈ ദുർഭരണത്തിന് അന്ത്യം കുറിക്കാൻ കേരളത്തിലെ ജനങ്ങൾ കാത്തിരിക്കുകയാണ്. സകലരംഗത്തും പരാജയപ്പെട്ട സർക്കാർ ആണ്. അവിടെ നിന്നെല്ലാം നമ്മൾ കേരളത്തെ കൈപിടിച്ചു എഴുന്നേൽപ്പിക്കും. ഇത് അധികാര കൈമാറ്റം മാത്രമല്ല, കേരളത്തിൻ്റെ മാറ്റത്തിനുള്ള തുടക്കം. തോറ്റുപോകുമെന്ന് മനസിലായപ്പോൾ അവർ ബോർഡുകൾ വച്ചു പ്രചാരണം നടത്തുന്നു എന്നും വി.ഡി. സതീശൻ പറഞ്ഞു .