ബുംറയ്ക്കും സൂര്യകുമാർ യാദവിനും ക്യാപ്റ്റനാകാനുള്ള കഴിവുണ്ട്: അനിൽ കുംബ്ലെ

single-img
17 May 2024

ഇത്തവണത്തെ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് പ്രകടനം മാത്രമല്ല ടീമിനുള്ളിലെ അന്തരീക്ഷവും മോശമായി. ഇപ്പോൾ അടുത്ത സീസണിൽ ടീമിലെ മാറ്റങ്ങളും ആരാധകർക്കിടയിൽ ചർച്ചയാണ്. ഈ കാര്യത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അനിൽ കുംബ്ലെ.

രോഹിത് ശർമ്മ മുംബൈ ഇന്ത്യൻസ് വിടുമെന്ന കാര്യം തനിക്കുറപ്പാണെന്ന് അനിൽ കുംബ്ലെ പറഞ്ഞു. ടീം അധികൃതർ ഒരു പുതിയ ക്യാപ്റ്റനെ കണ്ടെത്തണം. ജസ്പ്രീത് ബുംറയ്ക്കും സൂര്യകുമാർ യാദവിനും ക്യാപ്റ്റനാകാനുള്ള കഴിവുണ്ട്. രണ്ടുപേരും ഇന്ത്യൻ ടീമിനെ നയിച്ചിട്ടുള്ളതാണ്.

എന്നാൽ ബുംറയും സൂര്യയും മുംബൈയിൽ നിൽക്കുമോയെന്ന കാര്യം അറിയണമെന്നും കുംബ്ലെ വ്യക്തമാക്കി. ഈ സീസണിൽ മുംബൈയ്ക്കായി കൂടുതൽ വിക്കറ്റ് നേടിയ താരമാണ് ജസ്പ്രീത് ബുംറ. അതേസമയം ,ആദ്യ ചില മത്സരങ്ങൾ പരിക്ക് മൂലം സൂര്യകുമാർ യാദവിന് നഷ്ടമായെങ്കിലും ഒരു സെഞ്ച്വറിയുൾപ്പടെ മികച്ച പ്രകടനങ്ങൾ സൂര്യകുമാറും പുറത്തെടുത്തിരുന്നു.