വാമനപുരം മണ്ഡലത്തിൽ മൂന്ന് മുന്നണികളെയും വിറപ്പിക്കാൻ ബി എസ് പിയും

single-img
25 March 2026

മൂന്ന് മുന്നണികളും കഴിഞ്ഞ ദിവസം നാമനിർദേശ പത്രിക സമർപ്പിച്ചതോടെ,വാമനപുരം മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പോരാട്ടം ശക്തമായിരിക്കുകയാണ്. യു.ഡി.എഫ് സ്ഥാനാർത്ഥി സുധീർഷാ, എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.ഡി.കെ.മുരളി , എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ.വേണു കാരണവർ എന്നിവർക്കൊപ്പം ബഹുജൻ സമാജ് പാർട്ടി ( ബി എസ് പി ) സ്ഥാനാർത്ഥി വിപിൻ ലാലും ആന അടയാളത്തിൽ മണ്ഡലത്തിൽ ജനവിധി തേടുന്നുണ്ട്. വിപിൻലാൽ 2019 ആറ്റിങ്ങൽ പാർലിമെന്റ്,2021ആറ്റിങ്ങൽ അസംബ്ലി , 2024 ൽ കൊല്ലം പാർലിമെന്റ് എന്നിങ്ങിനെ ബി എസ് പി ടിക്കറ്റിൽ മത്സരിച്ചിട്ടുണ്ട്. സംഘടനയുടെ മുൻ സംസ്ഥാന സെക്രട്ടറി ആയിരുന്നു വിപിൻ .

കോൺഗ്രസിലെ സ്ഥാനാർത്ഥി നിർണ്ണയത്തിലെ തുടക്കത്തിലേ കല്ലുകടികളും എൻഡിഎ മുന്നണിയെ കേരളത്തിൽ ജനങ്ങൾക്ക് അംഗീകരിക്കാനുള്ള മടിയും മുൻനിർത്തി നോക്കിയാൽ നന്ദിയോട് പ്ലാവറ സ്വദേശിയായ വിപിൻ ലാലിന് മണ്ഡലത്തിൽ വിജയസാധ്യത കാണാനാകും.

പെരിങ്ങമ്മല ഇക്ബാൽ കോളേജിൽ നിന്നും ബോട്ടണിയിൽ ബിരുദവും ബിസിനസ്സ് മാനേജ്മെന്റ് മാസ്റ്റേഴ്സ് ഡിഗ്രി യും കരസ്ഥമാക്കി മണ്ഡലത്തിൽ രാഷ്ട്രീയ , സാമൂഹിക, സാംസ്‌കാരിക മേഖലകളിൽ സജീവ സാന്നിധ്യമായ ഈ യുവ സ്ഥാനാർത്ഥി വികസന മുരടിപ്പും. യുവാക്കളുടെ തൊഴിൽ പ്രശനവും, പരസ്വാ വത്കരിക്കപ്പെട്ടിട്ടുള്ള വരുടെ അനവധി പ്രശ്നങ്ങളും,ജനകീയ വിചാരണ നടത്തി ആണ് ജനവിധി തേടുന്നത്.