കുഴിബോംബ് വെച്ച് വധിക്കും; മുഖ്യമന്ത്രിക്ക് ബോംബ് ഭീഷണി

single-img
30 December 2023

സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബോംബ് ഭീഷണി.കുഴിബോംബ് വച്ച് മുഖ്യമന്ത്രിയെ കൊല്ലുമെന്നാണ് കത്ത് മുഖേന ഭീഷണി മുഴക്കിയിരിക്കുന്നത്.
എറണാകുളം എഡിഎമ്മിന്റെ ഓഫീസിലെത്തിയ കത്തിലാണ് മുഖ്യമന്ത്രിക്കെതിരെ ആക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുന്നത്.

പിണറായി വിജയന്‍ ഭരണത്തെ നശിപ്പിച്ചുവെന്നും പഴയ കമ്മ്യൂണിസ്റ്റുകാരാണ് കത്ത് അയക്കുന്നതെന്നുമാണ്ക ത്തില്‍ പരാമര്‍ശിക്കുന്നത്.സംഭവത്തിൽ തൃക്കാക്കര പൊലീസ് കേസെടുത്തിട്ടുണ്ട്. കത്തിന്റെ ഉറവിടം എവിടെയാണെന്നാണ് പോലീസ് ഇപ്പോൾ അന്വേഷിക്കുന്നത്. അടുത്ത ദിവസം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നവകേരള സദസിന്റെ യോഗം തൃക്കാക്കരയില്‍ നടക്കാനിരിക്കെയാണ് ഭീഷണി കത്ത് വന്നതെന്നിരിക്കെ പൊലീസ് സുരക്ഷ ശക്തമാക്കും.