കൊൽക്കത്തയിൽ അഴിഞ്ഞാടി ബിജെപി; പോലീസ് വാഹനം കത്തിച്ചു, സുവേന്ദു അധികാരി അറസ്റ്റില്‍
പശ്ചിമ ബംഗാൾ സർക്കാരിനെതിരെ ബിജെപി നടത്തിയ പ്രതിഷേധത്തിൽ വ്യാപക ആക്രമം. നിരവധി പോലീസുകാർക്കും വാഹനങ്ങൾക്കും കേടുപാടുകൾ പറ്റി. സെക്രട്ടറിയേറ്റ് മാർച്ചിലാണ് പ്രവർത്തകരും പൊലീസും ഏറ്റുമുട്ടിയത്. പ്രതിപക്ഷനേതാവ് സുവേന്ദു അധികാരി ഉൾപ്പടെയുള്ള ബിജെപി നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.
ഹൂഗ്ലി നദിയുടെ രണ്ടാം പാലത്തിന് സമീപമാണ് പ്രതിഷേധക്കാരെ പോലീസ് തടഞ്ഞത്. സുരക്ഷാ ഉദ്യോഗസ്ഥരുമായി പ്രതിഷേധക്കാര്‍ വാക്കേറ്റത്തിലും സംഘര്‍ഷത്തിലുമെത്തിയതോടെയാണ് പോലീസ് കണ്ണീര്‍ വാതകം ഉൾപ്പടെ പ്രയോഗിച്ചു. നിരവധി പോലീസ് വാഹനങ്ങൾ പ്രതിഷേധകകർ അഗ്നിക്കിരയാക്കി എന്നാണു ലഭിക്കുന്ന റിപ്പോർട്ട്.
പശ്ചിമ ബംഗാളിനെ ഉത്തര കൊറിയയാക്കാനാണ് മമതാ ബാനർജി ശ്രമിക്കുന്നതെന്ന് സുവേന്ദു അധികാരി പറഞ്ഞു. ജനങ്ങളുടെ പിന്തുണയില്ലാത്തതിനാൽ ഏകാധിപത്യം അടിച്ചേൽപ്പിക്കാനാണ് മമതാ ബാനർജി ശ്രമിക്കുന്നത്. ബംഗാളിനെ ഉത്തര കൊറിയയാക്കാനാണ് ശ്രമം, ബിജെപി അധികാരത്തിലെത്തിയാൽ ഇപ്പോൾ ചെയ്യുന്നതിനെല്ലാം പൊലീസ് കനത്ത വില കൊടുക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.