കാർഷിക സർവകലാശാല താത്കാലിക വി സിയായി ബിജെപി സംഘടനാ നേതാവ്

single-img
27 June 2026

സംസ്ഥാനത്തെ സർവകാലാശാലകളെ കാവി വത്കരിക്കാനുള്ള ​ഗവർണറുടെ നീക്കങ്ങൾ തുടരുകയാണ്. കാർഷിക സർവകലാശാല താത്കാലിക വി സി യായി ഡോ സജിത റാണിക്ക് നിയമനം നൽകി. ബി ജെ പി സംഘടനാ നേതാവാണ് ഡോ സജിത റാണി.

എം ജി സർവകലാശാലയ്ക്ക് പിന്നാലെയാണ് ഇപ്പോൾ കാർഷിക സർവകലാശാലയിലും ബി ജെ പി ബന്ധമുള്ള വി സിയെ ലോക്ഭവൻ നിയമിച്ചുട്ടുള്ളത്. കൃഷി മന്ത്രി നൽകിയ പേരുകൾ തള്ളിയാണ് നിയമനം എന്നാണ് റിപ്പോർട്ടുകൾ.