യുവാക്കളുമായി നടുറോഡില്‍ തല്ലുണ്ടാക്കി ബിജെപി മന്ത്രിയും സുരക്ഷാ ഉദ്യോഗസ്ഥനും

single-img
4 May 2023

യുവാക്കളുമായി നടുറോഡില്‍ തല്ലുണ്ടാക്കി ബിജെപി മന്ത്രിയും സുരക്ഷാ ഉദ്യോഗസ്ഥനും. ഉത്തരാഖണ്ഡ് ധനമന്ത്രി പ്രേംചന്ദ് അഗര്‍വാളാണ് യുവാവിനെ പൊതുജന മധ്യത്തില്‍ മര്‍ദ്ദിച്ചത്.

വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. സംഭവത്തെ തുടര്‍ന്ന് മന്ത്രിക്കെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്തു. സംഭവത്തില്‍ തെളിവുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തില്‍ നിഷ്പക്ഷ അന്വേഷണം നടത്തണമെന്ന് ഉത്തരാഖണ്ഡ് പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്സ് ഡെറാഡൂണ്‍ എസ്‌എസ്പിയോട് ആവശ്യപ്പെട്ടു. സംഭവത്തില്‍ രണ്ട് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. സംസ്ഥാന കാബിനറ്റ് മന്ത്രിയും ബിജെപി നേതാവുമായ പ്രേംചന്ദ് അഗര്‍വാളിനെതിരെയും അടിയേറ്റ യുവാവിനെതിരെയും കേസെടുത്തിട്ടുണ്ടെന്ന് എസ്‌എസ്പിയെ ഉദ്ധരിച്ച്‌ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

മന്ത്രിക്ക് പുറമെ, സുരക്ഷാ ഉദ്യോഗസ്ഥനും യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. മര്‍ദ്ദനമേറ്റ യുവാവിനെ കവര്‍ച്ച, ആക്രമണം എന്നീ കുറ്റങ്ങള്‍ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തതായും ആരോപണമുയര്‍ന്നു. ഉത്തരാഖണ്ഡ് സര്‍ക്കാരിന്റെ ധാര്‍ഷ്ട്യം പ്രകടമായ സംഭവമാണ് പുറത്തുവന്നതെന്നും മന്ത്രി അധികാര ദുര്‍വിനിയോഗം ചെയ്തെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു. മന്ത്രി ആക്രമിച്ചയാളെ അറസ്റ്റ് ചെയ്യുകയാണ് പൊലീസ് ചെയ്തത്. കുടുംബത്തെ പോലും കാണാന്‍ അനുവദിച്ചില്ലെന്നും കോണ്‍ഗ്രസ് എംഎല്‍എ കപ്രി ഭുവന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ഋഷികേശിലെ തിരക്കേറിയ റോഡിലായിരുന്നു സംഭവം. ഗതാഗതക്കുരുക്കില്‍ മന്ത്രിയുടെ വാഹനവും കുടുങ്ങിക്കിടന്നപ്പോഴാണ് വാക്കുതര്‍ക്കമുണ്ടായതും അടിയില്‍ കലാശിച്ചതും. ആദ്യം മന്ത്രിയും പിന്നീട് ഗണ്‍മാനും യുവാവിനെ മര്‍ദ്ദിച്ചു. സുരേന്ദ്ര സിങ് നാഗി എന്നയാള്‍ക്കാണ് മര്‍ദ്ദനമേറ്റത്.ഗതാഗതക്കുരുക്കില്‍ കുടുങ്ങിയ സുരേന്ദ്ര സിംഗ് നേഗി തന്നോട് മോശമായി പെരുമാറാന്‍ തുടങ്ങിയെന്ന് അഗര്‍വാളിന്റെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു. തന്റെ കുര്‍ത്ത വലിച്ചുകീറുകയും സുരക്ഷാ ഉദ്യോഗസ്ഥന്‍ ഇടപെട്ടതോടെ യൂണിഫോമും കീറിയെന്നും പ്രസ്താവനയില്‍ പറയുന്നു. ഔദ്യോഗിക പിസ്റ്റള്‍ തട്ടിയെടുക്കാനും ശ്രമിച്ചു. മന്ത്രിയെ പരിക്കേല്‍പ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇയാള്‍ അക്രമിച്ചതെന്നും മന്ത്രി പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍, ചോദ്യം ചോദിച്ചതിന് അഗര്‍വാളും അദ്ദേഹത്തിന്റെ ജീവനക്കാരും തന്നെ ആക്രമിച്ചതായി ആരോപിച്ച്‌ നേഗി