എസ് രാജേന്ദ്രനെ സന്ദർശിച്ച് ബിജെപി നേതാക്കൾ; രാഷ്ട്രീയം ഇല്ലെന്ന് പ്രതികരണം

single-img
5 May 2024

സിപിഎമ്മില്‍ നിന്നും സസ്പെന്‍ഡ് ചെയ്യപ്പെട്ട ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രനെ സന്ദർശിച്ച് ബിജെപി നേതാക്കൾ. ബിജെപിയുടെ മധ്യമേഖല പ്രസിഡൻ്റ് ഹരിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് പ്രമീള ദേവിയുമാണ് എസ് രാജേന്ദ്രനെ സന്ദർശിച്ചത്.

രാജേന്ദ്രന്റെ ഇക്കാ നഗറിലെ വീട്ടിലെത്തിയായിരുന്നു കൂടിക്കാഴ്ച നടത്തിയത്. അതേസമയം ഈ കൂടിക്കാഴ്ചയില്‍ രാഷ്ട്രീയം ഇല്ലെന്ന് എസ് രാജേന്ദ്രൻ പ്രതികരിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മൂന്നാറിൽ ചില അക്രമ സംഭവങ്ങൾ ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട പരാതിയിൽ പരിശോധിക്കാനാണ് ബിജെപി നേതാക്കൾ എത്തിയതെന്ന് എസ് രാജേന്ദ്രൻ പറഞ്ഞു.

മുൻപ് എസ് രാജേന്ദ്രൻ ബിജെപിയിലേക്ക് പോകുന്നുവെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. ദില്ലിയിലെത്തി എസ് രാജേന്ദ്രൻ മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ പ്രകാശ് ജാവദേക്കറുമായി എസ് രാജേന്ദ്രൻ കൂടിക്കാഴ്ച നടത്തിയതാണ് അഭ്യൂഹങ്ങള്‍ക്ക് ഇടയാക്കിയത്. പ്രകാശ് ജാവദേക്കറുമായി രാജേന്ദ്രൻ കൂടിക്കാഴ്ച നടത്തിയതോടെയാണ് ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹം ഇപ്പോള്‍ വീണ്ടും ശക്തമായത്