ബിജെപി ആസ്ഥാനമന്ദിരമായ മാരാർജി ഭവൻ നിർമാണത്തിൽ അഴിമതി എന്ന് ആരോപണം; ദേശീയ നേതിര്ത്വത്തിനു പരാതി

single-img
23 September 2022

ബിജെപിയുടെ കേരളത്തിലെ ആസ്ഥാന മന്ദിരമായ മാരാർജി ഭവൻ നിർമ്മാണത്തിൽ അഴിമതി എന്ന് ആരോപണം ശക്തമാകുന്നു. ബിജെപിക്കുള്ളിലെ ഒരു വിഭാഗം നേതാക്കളാണ് ആരോപണവുമായി രംഗത്തുള്ളത്. മാരാർജി ഭവന്റെ നിർമ്മാണം ഇഴഞ്ഞു നീങ്ങാൻ കാരണം അഴിമതിയാണ് എന്നാണു ഇവരുടെ പ്രധാന ആരോപണം.

ഭൂമിക്കടിയിൽ രണ്ടു നിലകൾ ഉൾപ്പെടെയാണ് മാരാർജി ഭവന്റെ രൂപകൽപ്പന. ഭൂമിക്കടിയിലെ രണ്ടു നിലകൾ പണിയാൻ വേണ്ടി മാറ്റിയ മണ്ണ് മറിച്ചു വിറ്റതിലൂടെ കോടികൾ ചിലർ കൈക്കലാക്കി എന്നാണു ഉയരുന്ന മറ്റൊരു പ്രധാന ആരോപണം. എന്തായാലും ആരോപണങ്ങൾ ഇപ്പോൾ ദേശീയ നേതൃത്വത്തിന്റെ മുന്നിലാണ്. സംസ്ഥാന ബിജെപി ഗ്രൂപ്പ് യുദ്ധവും കെ സുരേന്ദ്രന്റെ നേതൃത്വത്തിന്റെ പിടിപ്പ് കേടിലും ഇടഞ്ഞു നിൽക്കുന്ന ദേശീയ നേതിര്ത്വം ഈ വിഷയങ്ങൾ പരിഗണിക്കും എന്ന് തന്നെയാണ് കേരളത്തിലെ ഒരു വിഭാഗം ബിജെപി നേതാക്കൾ കരുതുന്നത്.

അതെ സമയം ഞായറാഴ്‌ച ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ സംസ്ഥാനത്തു എത്തുന്നുണ്ട്. മുൻ നിശ്ചയിച്ച പരിപാടികൾക്ക് പുറമെ മറ്റു പരിപാടികൾ സംസ്ഥാന നേതിര്ത്വം ആസൂത്രം ചെയ്തു എങ്കിലും ഇതുവരെയും അതിൽ പങ്കെടുക്കാം എന്ന് അദ്ദേഹം സമ്മതിച്ചിട്ടില്ല.