ദേശീയ പാര്‍ട്ടികളുടെ കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ വരുമാനം ബി.ജെ.പിക്ക്

single-img
18 January 2023

രാജ്യത്ത് ദേശീയ പാര്‍ട്ടികളുടെ കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ വരുമാനം ബി.ജെ.പിക്ക് തന്നെ. എന്നാല്‍, 2021-22 വര്‍ഷത്തില്‍ വരുമാനത്തില്‍ വന്‍ കുതിച്ചു ചാട്ടം നടത്തിയത് തൃണമൂല്‍ കോണ്‍ഗ്രസാണ്.

2020-21 ലെ 74.4 കോടി രൂപയില്‍ നിന്ന് കഴിഞ്ഞ വര്‍ഷം പാര്‍ട്ടിയുടെ വരുമാനം 545.7 കോടി രൂപയായി വര്‍ധിച്ചു. വരുമാനത്തില്‍ 633 ശതമാനത്തിെന്‍റ വര്‍ധനയാണുള്ളത്. ഇതോടെ വരുമാനത്തില്‍ ബിജെപിക്ക് തൊട്ട് പിന്നിലായി തൃണമൂല്‍ കോണ്‍ഗ്രസാണുള്ളത്.

1917 കോടി രൂപയാണ് ബിജെപിയുടെ കഴിഞ്ഞ വര്‍ഷത്തെ വരുമാനം. 2020-21ല്‍ 752 കോടിയില്‍ നിന്നും 154 ശതമാനവര്‍ധനവാണ് പാര്‍ട്ടിക്ക് ഉണ്ടായിരിക്കുന്നത്. മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിെന്‍റ വരുമാനത്തില്‍ വര്‍ധനവുണ്ടായെങ്കിലും ദേശീയ പാര്‍ട്ടികളില്‍ മൂന്നാം സ്ഥാനത്താണ്. 2020-21 ലെ 285.7 കോടി രൂപയില്‍ നിന്നും വരുമാനം 541.2 കോടിയായി ഉയര്‍ന്നു. കേരളത്തിലെ ഭരണ കക്ഷിയായ സിപിഎമ്മിന്‍്റെ വരുമാനം പോയ വര്‍ഷം കുറഞ്ഞു. 2020-21 ലെ 171 കോടിയില്‍ നിന്നും വരുമാനം 162.2 കോടിയായിരിക്കുകയാണ്. ഇസിപിഐയുടെ വരുമാനം ഏറി. 2.1 കോടിയില്‍ നിന്ന് 2.8 കോടിയായി.

2021-22ല്‍ ഏറ്റവും കൂടുതല്‍ പണം ചെലവാക്കിയതും ബിജെപിയാണ്. 854.46 കോടി രൂപ. രണ്ടാം സ്ഥാനത്തുള്ള കോണ്‍ഗ്രസ് 400 കോടി രൂപയും പോയ വര്‍ഷം ചെലവഴിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് ചെലവ് 268.3 കോടിയും സിപിഎം 83.41 കോടിയും സിപിഐ 1.2 കോടിയും 2021-22 വര്‍ഷത്തില്‍ ചെലവാക്കി. പോയ വര്‍ഷം തെരഞ്ഞെടുപ്പുകള്‍ക്കായി ഏറ്റവും കൂടുതല്‍ പണം ചെലവാക്കിയത് ബിജെപിയാണ്. 2021-22 ലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് ചെലവ് 645.8 കോടി രൂപയാണ്. കോണ്‍ഗ്രസ് 279.7 കോടിയും തൃണമൂല്‍ കോണ്‍ഗ്രസ് 135 കോടിയും സിപിഎം 13 കോടിയും തെരഞ്ഞെടുപ്പുകള്‍ക്ക് വേണ്ടി വിനിയോഗിച്ചു.

പ്രാദേശിക പാര്‍ട്ടികളുടെ പട്ടികയില്‍ 2021-22ല്‍ എറ്റും ഉയര്‍ന്ന വരുമാനം തമിഴ്നാട്ടിലെ ഭരണകക്ഷിയായ ഡിഎംകെയ്ക്കാണ്. 318.7 കോടി രൂപ. ഒഡീഷയിലെ ഭരണകക്ഷിയായ ബിജെഡിക്ക് 307.2 കോടിയുമായി രണ്ടാം സ്ഥാനത്തുണ്ട്. ടിആര്‍എസിന് 279.4 കോടിയും വൈഎസ്‌ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് 93.7 കോടിയും കഴിഞ്ഞ വര്‍ഷം വരുമാനമായി ലഭിച്ചു