കേരളത്തിൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ ആകില്ല; വേണമെങ്കിൽ ബാങ്കിൽ തുറക്കാം: കെ മുരളീധരൻ

single-img
3 June 2024

സംസ്ഥാന ബിജെപിക്കെതിരെ രൂക്ഷമായ പരിഹാസവുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ. തൃശൂരിൽ നാളെ എട്ടുമണിവരെ താമര വിരിഞ്ഞോട്ടെ അതുകഴിഞ്ഞാൽ വാടുമെന്നാണ് പരിഹാസം. തൃശൂരിൽ ബിജെപി മൂന്നാം സ്ഥാനത്ത് പോകും. കേരളത്തിൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ ആകില്ല. വേണമെങ്കിൽ ബിജെപിക്ക് ബാങ്കിൽ തുറക്കാം.

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലം സംബന്ധിച്ച് ഒരു ആശങ്കയിൽ സ്ഥാനാർത്ഥിയും യുഡിഎഫിനും ഇല്ല. സംശയം കോൺഗ്രസിന് യുഡിഎഫിനും ഇല്ല. അഞ്ചു നിയോജക മണ്ഡലങ്ങളിൽ യുഡിഎഫിന് ഭൂരിപക്ഷം ഉണ്ടാവും. പുതുക്കാട് നാട്ടുകയിലും കുറച്ച് വോട്ടുകൾ കുറയാനുള്ള സാധ്യതയുണ്ട്.

ട്രെൻഡ് ഉണ്ടെങ്കിൽ എല്ലാ സ്ഥലങ്ങളിലും മുന്നിൽ വരുമെന്നും അദ്ദേഹം പറഞ്ഞു. വോട്ടെണ്ണല്‍ സുതാര്യമാക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ സഖ്യ നേതാക്കള്‍ ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടിരുന്നു. എക്സിറ്റ് പോളല്ല, നടന്നത് മോദി പോളാണെന്ന് രാഹുല്‍ഗാന്ധിയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു