കെഎസ്‌ആര്‍ടിസിയില്‍ ബയോ മെട്രിക് പഞ്ചിംഗ് നടപ്പാക്കും; കെല്‍ട്രോണ്‍ മുഖാന്തരമാണ് പദ്ധതി നടപ്പാക്കുന്നത്

single-img
12 October 2022

തിരുവനന്തപുരം.: കാല്‍ ലക്ഷത്തിലേറെ ജീവനക്കാരുള്ള കെഎസ്‌ആര്‍ടിസിയില്‍ ബയോ മെട്രിക് പഞ്ചിംഗ് ഏര്‍പ്പെടുത്തും.കെല്‍ട്രോണ്‍ മുഖാന്തരമാണ് പദ്ധതി നടപ്പാക്കുന്നത്.ആധാര്‍ അധിഷ്ടിതമായ പഞ്ചിംഗ് സംവിധാനമാണ് നടപ്പിലാക്കുന്നത്.എല്ലാ യൂണിറ്റുകളിലേക്കും ജീവനക്കാരുടെ വിവരം ശേഖരിക്കാനുള്ള ഫോം എത്തിക്കും.കെല്‍ട്രോണ്‍ പ്രതിനിധികള്‍ എല്ലാ യൂണിറ്റിലുമെത്തി ഇത് ശേഖരിച്ച്‌ പഞ്ചിംഗ് സംവിധാനമൊരുക്കും.

എത്രയും പെട്ടെന്ന് ഈ സംവിധാനം നടപ്പിലാക്കാനാണ് കെഎസ്‌ആര്‍ടിസി തയ്യാറെടുക്കുന്നത്.

തുലാമാസ പൂജ പ്രമാണിച്ച്‌ ശബരിമല ഭക്തര്‍ക്ക് കെ എസ് ആര്‍ ടി സി യാത്രാ സൗകര്യമൊരുക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി.തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം പമ്ബയിലേക്ക് ഒരാഴ്ച മുന്‍പ് സീറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്.തിരുവനന്തപുരം, പത്തനംതിട്ട, കൊട്ടാരക്കര, പുനലൂര്‍,എരുമേലി, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ നിന്നും പമ്ബയിലേയ്ക്ക് സര്‍വീസുകള്‍ ഉണ്ടായിരിക്കുന്നതാണ്.നിലയ്ക്കല്‍-പമ്ബ ചെയിന്‍ സര്‍വ്വീസുകള്‍ ക്രമീകരിച്ചിട്ടുണ്ട്.തിരുവനന്തപുരംസെന്‍ട്രല്‍ ഡിപ്പോയില്‍ നിന്ന് യാത്രക്കാരുടെ തിരക്കനുസരിച്ച്‌ സ്പെഷ്യല്‍ ബസുകളും,മുന്‍കൂട്ടി ബുക്കിങ്ങ് സൗകര്യവുംഇതിനോടകം ഏര്‍പ്പെടുത്തിയിട്ടുണ്ട്.