ഈ വർഷത്തെ ഏറ്റവും മികച്ച സിനിമ; കാതലിന് പ്രശംസയുമായി സാമന്ത

single-img
27 November 2023

ജിയോ ബേബിയുടെ സംവിധാനത്തിൽ മമ്മൂട്ടി കമ്പനി നിർമ്മിച്ച് മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ കാതൽ മികച്ച പ്രേക്ഷക- നിരൂപക പ്രശംസകൾ നേടി മുന്നേറുകയാണ്. ഇപ്പോഴിതാ ഈ സിനിമയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് തെന്നിന്ത്യൻ താരം സാമന്ത. ഈ വർഷത്തെ ഏറ്റവും മികച്ച സിനിമയെന്നാണ് കാതലിനെ കുറിച്ച് സാമന്ത പറയുന്നത്.

സാമന്തയുടെ വാക്കുകൾ : “നിങ്ങൾ നിങ്ങൾക്ക് വേണ്ടി ഒരു ഫേവർ ചെയ്യുക, കാതൽ എന്ന ഈ മനോഹരമായ സൃഷ്ടി കാണുക. മമ്മൂട്ടി സാർ നിങ്ങളാണ് എന്റെ ഹീറോ. ഒരുപാട് കാലം ഈ പ്രകടനം എന്റെ മനസിൽ ഉണ്ടാവും.” ഇതോടൊപ്പം സംവിധായകനായ ജിയോ ബേബിയെയും നായികജ്യോതികയെയും അഭിനന്ദിക്കാൻ താരം മറന്നില്ല. സോഷ്യൽ മീഡിയയിൽ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് സാമന്ത കാതലിനെ പറ്റിയുള്ള അഭിപ്രായം പറഞ്ഞത്.