വിവാഹ സല്‍ക്കാരത്തിനിടെ തേനീച്ചക്കൂടിളകി: കുത്തേറ്റത് അമ്പതിലധികം പേര്‍ക്ക്

23 October 2023

കണ്ണൂരിൽ വിവാഹ സല്‍ക്കാരത്തിനിടെ തേനീച്ചക്കൂടിളകി അമ്പതിലധികം പേര്‍ക്ക് കുത്തേറ്റു. മുപ്പതോളം പേർ ജില്ല ആശുപത്രിയിൽ ചികിത്സ തേടി. ജില്ലയിലെ സിറ്റി തയ്യിലില്‍ ആണ് സംഭവം.
തയ്യിലിൽ മരക്കാർക്കണ്ടി എൻ.എസ്.എസ് ഓഡിറ്റോറിയത്തില്‍ വധൂവരന്മാരെ ആനയിക്കുമ്പോള്‍ പടക്കം പൊട്ടിക്കുന്നതിനിടെ കൂടിന്മേൽ തെറിച്ചതാണ് തേനീച്ചകൾ ഇളകാൻ കാരണമായത്.