ബാല ഇത്തവണയും ബലവാനായി തിരിച്ച് വരും; അദ്ദേഹത്തിനെ നിങ്ങളുടെ പ്രാർത്ഥനകളിൽ ഉൾപ്പെടുത്തുക: ഭാര്യ എലിസബത്ത്

single-img
8 March 2023

ശക്തമായ കടുത്ത ചുമയും വയറുവേദനയും ഉണ്ടയാതിനെ തുടർന്ന് ആശുപത്രിയിലായ നടന്‍ ബാലയുടെ ആരോഗ്യ വിവരത്തെക്കുറിച്ച് ഭാര്യ എലിസബത്ത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു . ബാല ഇപ്പോഴും ഐസിയുവില്‍ തുടരുകയാണെന്നും തനിക്ക് കുഴപ്പമൊന്നുമില്ല എന്ന് എല്ലാവരേയും അറിയിക്കാന്‍ അദ്ദേഹം പറഞ്ഞതായും എലിസബത്ത് ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. എലിസബത്തിന്റെ പോസ്റ്റിന് ധാരാളം പേരാണ് പ്രതികരണം അറിയിച്ചെത്തിയിരിക്കുന്നത്.

എലിസബത്തിന്റെ കുറിപ്പ് ഇങ്ങിനെ: ‘ബാല ചേട്ടൻ ഐസിയുവിലാണ്. ഇന്നലെ കണ്ടപ്പോൾ പുള്ളിക്ക് ആകെ വിഷമം ന്യൂസ് പബ്ലിക്ക് ആയതാണ്. എല്ലാവരോടും പുള്ളി ഓകെയാണെന്ന് പറയാൻ പറഞ്ഞു. പുള്ളി ഒരു സ്ട്രോങ്ങ് പേഴ്സണാണ്. കഴിഞ്ഞ മൂന്ന്, നാല് വർഷങ്ങളായി ഇതുപോലെയുള്ള വിഷയങ്ങൾ ഉണ്ടാവുകയും അദ്ദേഹം പൂർവ്വാധികം ശക്തിയോടെ തിരിച്ച് വരികയും ചെയ്തിട്ടുണ്ട്. ഇത്തവണയും അദ്ദേഹം ബലവാനായി തിരിച്ച് വരും. അദ്ദേഹത്തിനെ നിങ്ങളുടെ പ്രാർത്ഥനകളിൽ ഉൾപ്പെടുത്തുക’.