ആലപ്പുഴ കെഎസ്എഫ്ഇ ഓഫീസിൽ യുവതിയെ വെട്ടികൊലപ്പെടുത്താൻ ശ്രമം

26 February 2024

ആലപ്പുഴയിൽ കെഎസ്എഫ്ഇ ഓഫിസിൽ യുവതിയെ വെട്ടികൊല്ലാൻ ശ്രമം നടന്നതായി റിപ്പോർട്ട്. കളക്ഷൻ ഏജന്റ് മായാദേവിയെയാണ് ജില്ലയിലെ കളർകോട് ശാഖയിൽ ആക്രമിച്ചത് . പരിക്കിനെ തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നു.
മായാദേവിയെ അനുജത്തിയുടെ ഭർത്താവ് സുരേഷ് കുമാറാണ് ആക്രമിച്ചത് എന്നാണ് പുറത്തു വരുന്ന വിവരം. ഉച്ചക്ക് ഓഫീസിനുള്ളിൽ മറ്റു ജീവനക്കാരുടെ മുന്നിൽ വെച്ചാണ് സംഭവം ഉണ്ടായത്. കള്ളക്കേസിൽ കുടുക്കിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം ഉണ്ടായത്. ജീവനക്കാർ ഉടൻ പ്രതിയെ പിടിച്ചുമാറ്റിയത് കൊണ്ട് ജീവൻ രക്ഷിക്കാൻ സാധിച്ചു എന്നാണ് പുറത്തു വരുന്ന വിവരം.