ആസിഫിന്റെ ഇന്റിമേറ്റ് രംഗങ്ങൾ ഷൂട്ട്‌ ചെയ്തത് ഐശ്വര്യ ലക്ഷ്മിയുമായി “കട്ടഉടക്കിൽ” നിൽക്കുമ്പോൾ

single-img
10 September 2022

മലയാള സിനിമയിലെ യുവനിരയിൽ ശ്രദ്ധേയനായ ആസിഫിന്റെ ഏറ്റവും മികച്ച ഓൺ സ്ക്രീൻ ജോഡിയെ പറ്റി സംസാരിച്ചിരിക്കുകയാണ് സംവിധായകൻ ജിസ് ജോയും ഒപ്പം ആസിഫും. ഓൺലൈൻ മാധ്യമമായ ഇന്ത്യാ ​ഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

വിജയ് സൂപ്പറും പൗർണമിയും എന്ന സിനിമയിൽ ഐശ്വര്യ ലക്ഷ്മിയും ആസിഫും തമ്മിലുള്ള വളരെ ഇന്റിമേറ്റ് സീനുകൾ ഉണ്ട്. ആ ചിത്രത്തിലെ പ്രധാനപ്പെട്ട സീൻ ഷൂട്ട് ചെയ്യുമ്പോൾ ഇവർ തമ്മിൽ കട്ട ഉടക്കാണ്. ചെറിയൊരു കാരണത്തിനാണ്. ആ കാരണം ഇപ്പോൾ ഞാനിവിടെ പറയുന്നില്ല.

ഒരുദിവസം രാവിലെ 9 മണിക്ക് ഉടക്കായി. അന്ന് രാത്രി എട്ട് മണി വരെ ഷൂട്ടിം​ഗ് ഉണ്ട് ‘ഇവരെ വെച്ചു കൊണ്ട് ഏറ്റവും ഇന്റിമേറ്റ് ആയ സീനുകളാണ് എനിക്ക് ഷൂട്ട് ചെയ്യേണ്ടത്. ആ സമയമാണ് എനിക്ക് മനസ്സിലായത് ഇവർ രണ്ട് പേരും ഉ​ഗ്രൻ ആർ‌ട്ടിസ്റ്റുകളാണെന്ന്.

ഇത്രയധികം ഉടക്കുകൾ ഉണ്ടായിട്ടും , ഒരു വാളു കൊടുത്താൽ രണ്ട് പേരും കൂടി വെട്ടിച്ചാവും എന്ന അവസ്ഥയിലും ഇവർ രണ്ട് പേരും കൂടി റൊമാന്റിക് ആയി അഭിനയിച്ചു,’ ജിസ് ജോയ് പറഞ്ഞു. ആസിഫിന്റെ ഹിറ്റ് ചിത്രമായ വിജയ് സൂപ്പറും പൗർണമിയും സൺഡേ ഹോളിഡേയും സംവിധാനം ചെയ്തത് ജിസ് ജോയ് ആയിരുന്നു.