ഏഷ്യാ കപ്പ് 2023: ഷെഡ്യൂൾ പ്രഖ്യാപിച്ചു; ഇന്ത്യ- പാക് പോരാട്ടം സെപ്റ്റംബർ രണ്ടിന്

single-img
19 July 2023

2023 ഏഷ്യാ കപ്പ് ഷെഡ്യൂൾ ഇന്ന് ബിസിസിഐ സെക്രട്ടറിയും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ മേധാവിയുമായ ജയ് ഷാ പ്രഖ്യാപിച്ചു. ഇന്ത്യ പാക്കിസ്ഥാനിലേക്ക് പോകില്ലെന്ന് ഷാ കഴിഞ്ഞ വർഷം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇത്തവണ ഹൈബ്രിഡ് മോഡലിൽ ടൂർണമെന്റ് നടക്കുന്നത്.

ഓഗസ്റ്റ് 30 ന് മുള്താനിൽ നടക്കുന്ന പാകിസ്ഥാനും നേപ്പാളും തമ്മിലുള്ള മത്സരത്തോടെയാണ് ടൂർണമെന്റ് ആരംഭിക്കുന്നത്. കാത്തിരിപ്പിനൊടുവിൽ ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം സെപ്റ്റംബർ രണ്ടിന് കാൻഡിയിൽ നടക്കും. ഗ്രൂപ്പ് ഘട്ടത്തിലെ മറ്റൊരു മത്സരത്തിൽ ഇന്ത്യ നേപ്പാളിനെ സെപ്തംബർ നാലിന് ഇതേ വേദിയിൽ നേരിടും.

മൂന്ന് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്കും ഒരു സൂപ്പർ ഫോർ സ്റ്റേജ് മത്സരത്തിനും പാകിസ്ഥാൻ വേദിയാകും. ബാക്കിയുള്ള മത്സരങ്ങൾ ശ്രീലങ്കയിൽ നടക്കും. സെപ്റ്റംബർ 17ന് കൊളംബോയിലാണ് ഫൈനൽ.

2023 പതിപ്പിൽ രണ്ട് ഗ്രൂപ്പുകൾ ഉണ്ടാകും, ഓരോ ഗ്രൂപ്പിൽ നിന്നും രണ്ട് ടീമുകൾ സൂപ്പർ ഫോർ ഘട്ടത്തിലേക്ക് യോഗ്യത നേടും. സൂപ്പർ ഫോർ ഘട്ടത്തിൽ, എല്ലാ ടീമുകളും പരസ്പരം ഒരു തവണ കളിക്കും. സൂപ്പർ ഫോർ ഘട്ടത്തിലെ ആദ്യ രണ്ട് ടീമുകൾ പിന്നീട് ഫൈനലിൽ ഏറ്റുമുട്ടും.