കോൺഗ്രസ് അധ്യക്ഷസ്ഥാനം ഏറ്റെടുക്കാൻ ഞങ്ങൾ രാഹുൽ ഗാന്ധിയെ നിർബന്ധിക്കും: മല്ലികാർജുൻ ഖാർഗെ

single-img
27 August 2022

രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷനായി തിരികെ കൊണ്ട് വരാൻ ശ്രമിക്കുമെന്ന് കോൺഗ്രസ് നേതാവ് എം മല്ലികാർജുൻ ഖാർഗെ. കോൺഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനുള്ള തീയതികൾ അംഗീകരിക്കുന്നതിനായി കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി ഞായറാഴ്ച ഒരു ചേരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാർട്ടിയെ നയിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാളും രാജ്യമെമ്പാടും അറിയപ്പെടുന്ന ആളും, കന്യാകുമാരി മുതൽ കാശ്മീർ വരെയും പശ്ചിമ ബംഗാൾ മുതൽ ഗുജറാത്ത് വരെയും പിന്തുണ ഉള്ള ആളും ആയിരിക്കണം. കോൺഗ്രസ് പാർട്ടി മുഴുവൻ അംഗീകരിക്കപ്പെട്ട വ്യക്തിയായിരിക്കണം. നിങ്ങൾ എന്നോട് ബദൽ പറയൂ. രാഹുൽ ഗാന്ധി അല്ലാതെ ആരുണ്ട്? പാർട്ടിക്ക് വേണ്ടി, രാജ്യത്തിന് വേണ്ടി, ആർഎസ്‌എസ്-ബിജെപിക്കെതിരെ പോരാടുന്നതിനും ഭരണം നിലനിർത്തുന്നതിനും രാഹുൽ ഗാന്ധിയോട് ചുമതല ഏറ്റെടുക്കാൻ അഭ്യർഥിക്കും- മല്ലികാർജുൻ ഖാർഗെ പറഞ്ഞു.

അതേസമയം കോൺഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനുള്ള തീയതി പ്രഖ്യാപിന്നതിനായി ഞായറാഴ്ച സിഡബ്ല്യുസി യോഗം ചേരും. സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ ആണ് വെർച്വൽ മീറ്റിംഗ് നടക്കുക.

2019 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പാർട്ടി തുടർച്ചയായ രണ്ടാം പരാജയത്തെ തുടർന്നാണ് രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചത്. ഇടക്കാല അധ്യക്ഷയായി വീണ്ടും പാർട്ടിയുടെ അധികാരം ഏറ്റെടുത്ത സോണിയ ഗാന്ധി, ജി-23 നേതാക്കളുടെ തുറന്ന കലാപത്തെത്തുടർന്ന് 2020 ഓഗസ്റ്റിൽ രാജിവയ്ക്കാൻ സന്നദ്ധത അറിയിച്ചിരുന്നുവെങ്കിലും തുടരാൻ സിഡബ്ല്യുസി അവരെ പ്രേരിപ്പിച്ചിരുന്നു.