പിണറായിക്ക് ബിജെപിയുടെ ചെരിപ്പ് നക്കുന്ന സ്വഭാവം: കെ. മുരളീധരൻ

single-img
27 August 2022

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കെ. മുരളീധരൻ എംപി. പിണറായി നരേന്ദ്ര മോദിയുടെ പ്രതിപുരുഷനാണെന്നും ബിജെപിയുടെ ചെരിപ്പ് നക്കുന്ന സ്വഭാവമാണ് പിണറായി വിജയന് എന്നും ആരോപിച്ചു.

രാത്രിയിൽ ആർഎസ്എസ് ഓഫീസിൽ പോകുന്ന പകൽമാന്യൻ ആകാനാണ് പിണറായി വിജയന് ശ്രമിക്കുന്നത്. കൽപ്പറ്റയിലെ രാഹുൽ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകർത്തത് മാർക്സിസ്റ്റ് തന്നെയെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി നിയമസഭയിൽ പറയുന്നത് പൊലീസ് ചെയ്യുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഗാന്ധി ചിത്രം തകർത്തതിൽ കോൺഗ്രസുകാരെ പ്രതിയാക്കിയത് ബിജെപിയെ സഹായിക്കാനാണ് എന്നും, ബിജെപി ഇത് രാജ്യത്താകമാനം പ്രചാരണ ആയുധമാക്കും എന്നും അദ്ദേഹം പറഞ്ഞു.