ഹിജാബ് ധരിക്കാൻ അനുമതി നൽകിയില്ല; കോഴിക്കോട് പ്രൊവിഡൻസ് സ്‌കൂളിനെതിരെ പരാതിയുമായി രക്ഷിതാവ്

single-img
25 August 2022

പ്രൊവിഡൻസ് ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ വിദ്യാർത്ഥിനികളെ ശിരോവസ്ത്രം ധരിക്കാൻ അനുവദിക്കുന്നില്ലെന്ന് രക്ഷിതാവിന്റെ പരാതി. പ്ലസ് വൺ പ്രവേശനത്തിനെത്തിയ വിദ്യാർഥിനിയോടാണ് ശിരോവസ്ത്രം ധരിക്കാൻ കഴിയില്ല എന്ന് സ്‌കൂൾ അധികൃതർ അറിയിച്ചത്. ഇതിനു മുന്നും ഇത്തരം ആരോപണം പ്രൊവിഡൻസ് സ്‌കൂളിനെതിരെ ഉയർന്നിരുന്നു.

തട്ടമിടാൻ പറ്റില്ലെന്നാണോ എന്ന് ആവർത്തിച്ച് ചോദിച്ചപ്പോൾ ഇവിടെ ഇങ്ങനെയാണ്, സൗകര്യമുണ്ടെങ്കിൽ കുട്ടിയെ ചേർത്താൽ മതി എന്നുമാണ് പ്രിൻസിപ്പൽ പറഞ്ഞതായി വിദ്യാർത്ഥിനിയുടെ പിതാവ് മുസ്തഫ പറഞ്ഞു. ചില കുട്ടികള്‍ക്ക് മാത്രമായി യൂണിഫോമിൽ മാറ്റം വരുത്താനാകില്ലെന്നും പ്രിൻസിപ്പൽ പറഞ്ഞു എന്നാണ് രക്ഷിതാവ് പറഞ്ഞത്. സ്കൂളിൽ താത്കാലിക അഡ്മിഷൻ എടുത്ത വിദ്യാർത്ഥിനി സ്‌കൂൾ മാറാനുള്ള ശ്രമത്തിലാണ്.

യൂണിഫോമിൽ ശിരോവസ്ത്രമില്ലെന്നും, സ്‌കൂളിലെ യൂണിഫോമുമായി ബദ്ധപ്പെട്ടു കാര്യങ്ങൾ അവരോടു പറഞ്ഞിരുന്നു. അഡ്മിഷന്റെ സമയത്തു ആണെങ്കിൽ അവർക്കു തീരുമാനിക്കാം. ഞങ്ങളുടെ സ്‌കൂളിൽ ആണ് എങ്കിൽ ഇങ്ങനെ ആണ് എന്ന് പ്രിസൻസിപ്പൽ സിവിൽ ആന്റണി മാധ്യമങ്ങളോട് പറഞ്ഞു.