ആം ആദ്മി സർക്കാരിനെ അട്ടിമറിക്കാൻ വേണ്ടി കരുതിവച്ചിരിക്കുന്ന 800 കോടി രൂപ ബിജെപിക്ക് എവിടുന്ന് കിട്ടി? അരവിന്ദ് കെജ്രിവാൾ

single-img
25 August 2022

40 ആം ആദ്മി പാർട്ടിയുടെ എംഎൽഎമാർക്ക് വാഗ്ദാനം ചെയ്യാൻ 800 കോടി രൂപ ബിജെപിക്ക് എവിടുന്ന് കിട്ടി എന്ന് അരവിന്ദ് കെജ്രിവാൾ ചോദിച്ചു. ആം ആദ്മി എംഎൽഎമാറുമായി സ്വതം വസതിയിൽ കൂടി കാഴ്ച നടത്തിയ ശേഷം മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അരവിന്ദ് കെജ്രിവാൾ.

സി.ബി.ഐ ഉപമുഖ്യമന്ത്രിയുടെ വീടിന്റെ മെത്തകളിലും ചുമരുകളിലും പോലും തിരച്ചിൽ നടത്തിയെങ്കിലും കണക്കിൽപ്പെടാത്ത ഒരു രൂപ പോലും കണ്ടെത്തിയില്ല. സി.ബി.ഐ റെയ്ഡ് കഴിഞ്ഞ് ഒരു ദിവസം കഴിഞ്ഞ്, ബി.ജെ.പി സിസോദിയയെ സമീപിക്കുകയും അദ്ദേഹത്തിന് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്യുകയും കെജ്രിവാളിനെ ഒറ്റിക്കൊടുക്കാൻ ആവശ്യപ്പെടുകയും ചെയ്തു. മുഖ്യമന്ത്രി സ്ഥാനം മോഹിക്കാത്ത മനീഷ് സിസോദിയ ഉള്ളത് എന്റെ ഭാഗ്യമാണ്- കെജ്രിവാൾ പറഞ്ഞു.

62 എംഎൽഎമാറിൽ 40 പേരെ വിലക്കെടുത്തു സർക്കാരിനെ മറിച്ചിടാൻ ബിജെപി ശ്രമിക്കുകയാണ് എന്ന് കഴിഞ്ഞ ദിവസം ആം ആദ്മി പാർട്ടി ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കെജ്രിവാൾ എം എൽ എമാരുടെ യോഗം വിളിച്ചത്.