മുഹമ്മദ് നബിക്കും മുസ്ലിങ്ങൾക്കും എതിരെ വിദ്വേഷം അഴിച്ചുവിടുന്നത് ബിജെപിയുടെ ഔദ്യോഗിക നയമായി മാറിയിരിക്കുന്നു: അസദുദ്ദീൻ ഒവൈസി

single-img
24 August 2022

11 ദിവസം നീളുന്ന ഗണേശോത്സവത്തിന് മുന്നോടിയായി ഹൈദരാബാദിലും തെലങ്കാനയിലും വർഗീയ കലാപമുണ്ടാക്കാനും വോട്ടർമാരെ ധ്രുവീകരിക്കാനും ബിജെപി ശ്രമിക്കുന്നതായി എഐഎംഐഎം പ്രസിഡന്റും ഹൈദരാബാദ് എംപിയുമായ അസദുദ്ദീൻ ഒവൈസി ആരോപിച്ചു.

മുനുഗോട് ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ തെലങ്കാനയാകെ കത്തിക്കണമെന്ന് ബിജെപി ആഗ്രഹിക്കുന്നുണ്ടോ,” അദ്ദേഹം ചോദിച്ചു എട്ടുവർഷമായി ഇന്ത്യയുടെ സോഫ്റ്റ്‌വെയർ, ഫാർമ തലസ്ഥാനമായ ഹൈദരാബാദിലേക്ക് അശാന്തിയും കൊണ്ടുവരാൻ ബിജെപി തീവ്രശ്രമത്തിലായിരുന്നു.

“പ്രവാചകനെ അപമാനിക്കാൻ മറ്റ് എം.എൽ.എ.മാരെ പ്രേരിപ്പിക്കുന്ന ഒരു നൂപൂർ ശർമ്മയിൽ അവർക്ക് തൃപ്തിയില്ലേ? ജനങ്ങൾ രോഷാകുലരാണ്. മുഹമ്മദ് നബിക്കും മുസ്ലിങ്ങൾക്കും എതിരെ വിദ്വേഷം അഴിച്ചുവിടുന്നത് ബിജെപിയുടെ ഔദ്യോഗിക നയമായി മാറിയിരിക്കുന്നു. ഇത് അവസാനിപ്പിക്കണം,” ഒവൈസി പറഞ്ഞു.

ബിജെപി സംസ്ഥാന അധ്യക്ഷൻ ബന്ദി സഞ്ജയ് സംസ്ഥാനവ്യാപകമായി നടത്തുന്ന പദയാത്രയെക്കുറിച്ചുള്ള പരാമർശത്തിൽ, ജനങ്ങളെ മതത്തിന്റെ അടിസ്ഥാനത്തിൽ ഭിന്നിപ്പിക്കാനും രാഷ്ട്രീയ നേട്ടമുണ്ടാക്കാനുമാണ് യാത്ര ഉദ്ദേശിക്കുന്നതെന്ന് ഒവൈസി പറഞ്ഞു.

“ബിജെപി നേതൃത്വത്തിന്റെ അംഗീകാരമില്ലാതെ രാജാ സിംഗിന് പ്രവാചകനെ അപമാനിക്കാനാവില്ല. രാജ്യത്തിന്റെ സാമൂഹിക ഘടനയെ തകർക്കാൻ അവർ ശ്രമിക്കുകയാണ് . മുസ്ലീങ്ങളെ വൈകാരികമായും മാനസികമായും പീഡിപ്പിക്കുകയും അവരെ അരക്ഷിതരാക്കുകയും റോഡിലിറക്കാൻ നിർബന്ധിക്കുകയും ചെയ്യുന്നത് അവരുടെ ഔദ്യോഗിക നയമാണോയെന്ന് മന്ത്രി നരേന്ദ്ര മോദിയും ബിജെപി നേതൃത്വവും വ്യക്തമാക്കണം. രാജാ സിംഗിന്റെ പരാമർശത്തെ പ്രധാനമന്ത്രി അപലപിക്കുമോ,” അദ്ദേഹം ചോദിച്ചു.