തൊഴിലാളി യൂണിയനുകളുമായി മന്ത്രിമാര്‍ നടത്തിയ മൂന്നാംവട്ട ചര്‍ച്ചയും പരാജയപ്പെട്ടു

single-img
22 August 2022

തിരുവനന്തപുരം: തൊഴിലാളി യൂണിയനുകളുമായി മന്ത്രിമാര്‍ നടത്തിയ മൂന്നാംവട്ട ചര്‍ച്ചയും പരാജയപ്പെട്ടു. 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി കെഎസ്‌ആര്‍ടിസിയില്‍ നടപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു.

എട്ട് മണിക്കൂര്‍ സ്‌റ്റിയറിംഗ് ഡ്യൂട്ടിയും നാല് മണിക്കൂര്‍ വിശ്രമവുമായിരിക്കും. എന്നാല്‍ വിശ്രമസമയത്ത് അധികവേതനം വേണ്ടെന്നാണ് നിയമോപദേശം ലഭിച്ചിരിക്കുന്നത്.

12 മണിക്കൂര്‍ ഡ്യൂട്ടി തീരുമാനം അംഗീകരിക്കില്ലെന്ന് ടിഡിഎഫും ബിഎംഎസും അറിയിച്ചു. അതേസമയം സിഐടിയു തീരുമാനത്തെ അംഗീകരിച്ചെന്ന് ഗതാഗത മന്ത്രി പറഞ്ഞു. എന്നാല്‍ ഇത് സിഐടിയു തള‌ളി. ടിഡിഎഫ് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ആരംഭിച്ചു. സര്‍ക്കാര്‍ ശമ്ബളം തടയുകയാണെന്ന് സംഘടന ആരോപിച്ചു. ചര്‍ച്ചകള്‍ വീണ്ടും തുടരാനാണ് തീരുമാനം.