മുൻപ് രണ്ട് മൂന്ന് റിലേഷന്‍ഷിപ്പ് ഉണ്ടായിരുന്നു; ഞാൻ അതിന് പറ്റിയ ആളല്ലെന്ന് പിന്നീടെനിക്ക് മനസിലായി: അനുമോൾ

single-img
22 August 2022

മലയാളികളുടെ പ്രിയനടിയായ അനുമോൾ ഒരു സിനിമയുടെ ഷൂട്ടിംഗിനിടയില്‍തനിക്ക് ഇറങ്ങി പോകേണ്ട അവസ്ഥ വന്നതിനെ പറ്റി തുറന്ന് സംസാരിക്കുകയുണ്ടായി. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ സിനിമാ ചിത്രീകരണത്തിന്റെ ഇടയിലെ മറക്കാന്‍ പറ്റാത്ത അനുഭവത്തെ കുറിച്ചാണ് അനുവിനോട് അവതാരകന്‍ ചോദിച്ചത്.

ഇതിനു മറുപടിയായി ഒരു സിനിമയുടെ ചിത്രീകരണത്തിനിടയില്‍ വഴക്കും വാക്ക് തര്‍ക്കവും ഉണ്ടായതിനെ പറ്റി നടി പറഞ്ഞു. ‘ ആ സമയം സെറ്റില്‍ നിന്നും ഞാന്‍ ഇറങ്ങി പോയില്ല. പക്ഷേ അവിടെ ബഹളം വച്ചു. ചായ ഗ്ലാസ് എറിഞ്ഞ് പൊട്ടിക്കുകയും ചെയ്തു. ഒരു സിനിമയുടെ ഷൂട്ടിംഗിൽ പാറപ്പുറത്ത് നിന്നുള്ള ഒരു പാട്ട് സീന്‍ എടുക്കുകയായിരുന്നു. ഒരു തർക്കം വന്നു. ചിത്രീകരണ രംഗങ്ങിലെ തുടര്‍ച്ച ഞാന്‍ ശ്രദ്ധിക്കാറുണ്ട്. അതിൽ 95 ശതമാനവും എനിക്ക് തെറ്റ് പറ്റാറില്ല. അങ്ങനെയാണ് താന്‍ ആ രംഗത്തിലഭിനയിച്ചത്.

പക്ഷെ അവിടെ അതിന്റെ പേരില്‍ വാക്കുതര്‍ക്കം ഉണ്ടായി. ചിത്രത്തിലെ അസോസിയേറ്റുമായിട്ടാണ് ദേഷ്യപ്പെട്ടത്. അവസാനം വിഷ്വല്‍ എടുത്ത് നോക്കുമ്പോള്‍ ഞാന്‍ പറഞ്ഞതാണ് ശരി. ഈ ബഹളം നടക്കുമ്പോൾ പ്രശ്നമെന്താണെന്ന് അന്വേഷിച്ച് സംവിധായകനും വന്നു. എനിക്ക് ആത്മാര്‍ത്ഥ കുറച്ച് കൂടുതലാണ് വിട്ടേക്കൂ എന്ന് സംവിധായകന്‍ അവരോട് പറഞ്ഞതോടെയാണ് ആ പ്രശ്‌നം അവിടെ അവസാനിച്ചത്. അതേപോലെ തന്നെ തന്റെ പ്രണയബന്ധങ്ങളെ കുറിച്ചും അനു തുറന്ന് സംസാരിച്ചിരുന്നു.

‘മുൻപ് എനിക്ക് രണ്ട് മൂന്ന് റിലേഷന്‍ഷിപ്പ് ഉണ്ടായിരുന്നു. എന്നാൽ ഞാൻ അതിന് പറ്റിയ ആളല്ലെന്ന് പിന്നീടെനിക്ക് മനസിലായി. കാരണം, റിലേഷന്‍ഷിപ്പ് മാനേജ് ചെയ്യാന്‍ എനിക്കാവില്ല. അതെനിക്ക് വര്‍ക്കാവുകയുമില്ല. എന്റെ കുഴപ്പങ്ങൾ അല്ലെങ്കില്‍ പോലും രണ്ടാളും പരസ്പരം പറഞ്ഞിട്ടാണ് ആ ബന്ധങ്ങള്‍ അവസാനിപ്പിച്ചത്. ചില കാര്യങ്ങളില്‍ ഞാന്‍ പെര്‍ഫെഷനിസ്റ്റായി കളയും. അന്നേരം ടെമ്പര്‍ വരും’- അനുമോൾ പറഞ്ഞു.