ഒരു നടി കഥാപാത്രത്തിനായി ഗ്ലാമറസ്സാകുന്നതില്‍ തെറ്റുകാണുന്നില്ല; അതൊരു ത്യാഗമാണ്: സംയുക്ത വർമ്മ

single-img
21 August 2022

ഇപ്പോൾ സിനിമാ അഭിനയത്തിൽ സജീവമല്ലെങ്കിലിം നേരത്തെ അവതരിപ്പിച്ച നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ സംയുക്തയുടെ പഴയകാല അഭിമുഖമാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. നദികളുടെ ഗ്ലാമര്‍ റോളുകളെപ്പറ്റി അവതാരകന്‍ ചോദിക്കുമ്പോള്‍ തികച്ചുംബോള്‍ഡ് ആയാണ് സംയുക്ത മറുപടി നല്‍കുന്നത്.

ഒരു നടി താൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിനു വേണ്ടി ഗ്ലാമറസ്സാകുന്നതില്‍ തെറ്റുകാണുന്നില്ല. സത്യത്തില്‍ ആ കഥാപാത്രത്തിനായി അത്തരത്തിൽ ഒരു തീരുമാനം എടുക്കുന്ന നടി ചെയ്യുന്നത് ഒരു തരത്തില്‍ ത്യാഗമാണ്. സിനിമയ്ക്കായി അങ്ങനെ ചെയ്യാന്‍ തയ്യാറാകുന്നത് അഭിനന്ദിക്കേണ്ട കാര്യമാണെന്നും സംയുക്ത പറയുന്നു.

മലയാള ഭാഷയിൽ കുറച്ച് സിനിമയൊക്കെ ചെയ്ത് പിന്നീട് നടിമാര്‍ തമിഴിലേക്ക് പോകുന്നത് ഒരു ട്രെന്‍ഡ് ആണെന്നും. ഇവിടെ ധാവണിയൊക്കെ ധരിച്ച് സ്‌ക്രീനില്‍ എത്തിയവര്‍ പിന്നീട് തമിഴിലേക്ക് എത്തുമ്പോള്‍ ഗ്ലാമറസ് വേഷങ്ങളിലേക്ക് മാറും. ഭാവിയില്‍ സംയുക്തയും അതുപോലെ തമിഴിലേയ്ക്ക് പോകുമോ ഗ്ലാമറസ് വേഷങ്ങള്‍ ചെയ്യുമോ എന്നാണ് അവതാരകന്‍ ചോദിച്ചത്. ഇതിനായിരുന്നു സംയുക്ത മാസ് മറുപടി നല്‍കിയത്.