മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലെ പ്രതിഷേധം: യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദിനെതിരെ കാപ്പ ചുമത്താൻ ശിപാർശ

single-img
19 August 2022

വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദിനെതിരെ കാപ്പ ചുമത്താൻ കണ്ണൂർ പോളീഷ് ശുപാർശ നൽകി. കലക്ടർക്കാന് ഇത് സംബന്ധിച്ച ശുപാർശ കണ്ണൂർ ഡി.ഐ.ജി നൽകിയത്.

സ്ഥിരം കുറ്റവാളിയാണ് ഫർസീൻ മജീദ് എന്നാണു പോലീസ് പറയുന്നത്. ഇയ്യാൾക്കെതിരെയുക്ക കേസുകളുടെ വിശദാംശങ്ങൾ കഴിഞ്ഞ ദിവസം മട്ടന്നൂർ പൊലീസ് ശേഖരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കാപ്പ ചുമത്താനുള്ള ശിപാർശയാണ് കണ്ണൂർ ഡി.ഐ.ജി രാഹുൽ ആർ നായർ കലക്ടർക്ക് കൈമാറിയിരിക്കുന്നത്.

കാപ്പസമിതിയായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.

സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനായി കേരളത്തിൽ നടപ്പിലാക്കിയ നിയമമാണ് കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട് അഥവാ കാപ്പ(KAAPA). 2007ൽ നിലവിൽ വന്ന കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട് എന്ന ഗുണ്ടാ പ്രവർത്തന നിരോധന നിയമത്തിൽ 2014 ൽ ഭേദഗതി വരുത്തി. ഈ നിയമത്തിന്റെ അടിസ്ഥാനത്തിൽ അറസ്റ്റിലാകുന്നവരുടെ കരുതൽ തടവ് കാലാവധി ഒരു വർഷമാണ്