ഇ​സ്ര​യേ​ലു​മാ​യി ന​യ​ത​ന്ത്ര ബ​ന്ധം പു​നഃ​സ്ഥാ​പി​ക്കുമെന്ന് തു​ർ​ക്കി

single-img
18 August 2022

ഇ​സ്ര​യേ​ലു​മാ​യി ന​യ​ത​ന്ത്ര ബ​ന്ധം പു​നഃ​സ്ഥാ​പിക്കാൻ ധാരണയായതായി തു​ർ​ക്കി. എന്നാൽ പ​ല​സ്തീ​ൻ വി​ഷ​യം തു​ർ​ക്കി ഉ​പേ​ക്ഷി​ക്കു​ക‍​യാ​ണെ​ന്ന് ഇ​തി​ന് അ​ർ​ത്ഥ​മി​ല്ലെ​ന്നും തു​ർ​ക്കി വി​ദേ​ശ​കാ​ര്യ മ​ന്ത്രി കാ​വൂ​സ് ഓ​ഗ് ലു ​പ​റ​ഞ്ഞു.

നീ​ണ്ട ച​ർ​ച്ച​ക​ൾ​ക്കൊ​ടു​വി​ലാ​ണ് ന​യ​ത​ന്ത്ര ബ​ന്ധം പു​നഃ​സ്ഥാ​പിക്കാൻ ധാരണയായത്. ഇതിന്റെ ഭാഗമായി ഇ​രു രാ​ജ്യ​ങ്ങ​ളി​ലും ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ളെ ഉ​ട​ൻ നി​യ​മി​ക്കും. സാ​മ്പ​ത്തി​ക, വാ​ണി​ജ്യ, സാം​സ്കാ​രി​ക ബ​ന്ധ​ങ്ങ​ൾ വി​പു​ല​മാ​ക്കു​ന്ന​തി​നും മേ​ഖ​ല​യി​ലെ സു​സ്ഥി​ര​ത ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും ഉ​ഭ​യ​ക​ക്ഷി സൗ​ഹൃ​ദം സ​ഹാ​യി​ക്കു​മെ​ന്ന് ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി യാ​യി​ർ ലാ​പി​ഡി​ന്‍റെ ഓ​ഫീ​സ് അ​റി​യി​ച്ചു

2018ൽ ​യു​എ​സ് ജ​റൂ​സ​ല​മി​നെ ഇ​സ്ര​യേ​ൽ ത​ല​സ്ഥാ​ന​മാ​യി പ്ര​ഖ്യാ​പി​ച്ച​തി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ പ്ര​തി​ഷേ​ധ​ത്തി​ൽ അ​റു​പ​തോ​ളം പ​ല​സ്തീ​നി​ക​ളെ ഇ​സ്ര​യേ​ൽ സൈ​ന്യം വ​ധി​ച്ചി​രു​ന്നു. പി​ന്നാ​ലെ​യാ​ണ് ഇ​രു​രാ​ജ്യ​ങ്ങ​ളും അം​ബാ​സ​ഡ​ർ​മാ​രെ പു​റ​ത്താ​ക്കി​യ​ത്.