പോക്സോ നിയമത്തിനായി പ്രയത്നിച്ച ആളാണ് ഞാൻ; തന്റെ പരാമർശം വളച്ചൊടിച്ചെന്ന് എം കെ മുനീർ

single-img
18 August 2022

ജെൻഡർ ന്യൂട്രൽ വിഷയവുമായി ബന്ധപ്പെട്ട പരാമർശം വളച്ചൊടിച്ചെന്ന് മുസ്ലിം ലീഗ് നേതാവ് എം കെ മുനീർ. സ്കൂളുകളിൽ ജെൻഡർ ന്യൂട്രാലിറ്റി പ്രാവർത്തികമാക്കിയാൽ പോക്സോ നിഷ്പ്രഭം ആകുമെന്നാണ് താൻ പറഞ്ഞതെന്നും ആൺകുട്ടികൾക്കെതിരെ ലൈംഗീക അതിക്രമം ഉണ്ടായാൽ കുറ്റവാളികൾ രക്ഷപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

പ്രസംഗം മുഴുവൻ കേട്ടാൽ താൻ പറഞ്ഞത് മനസിലാകും.പോക്സോ നിയമത്തിനായി പ്രയത്നിച്ച ആളാണ് താൻ.തെറ്റായ രീതിയിലുള്ള വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും മുനീര്‍ കൂട്ടിച്ചേർത്തു.

ഇന്ന് കെ എ ടി എഫ് കോഴിക്കോട് സംഘടിപ്പിച്ച സെമിനാറിൽ നടത്തിയ മുനീറിന്‍റെ പ്രസംഗമാണ് വിവാദമായത്. സംസ്ഥാനത്തിൽ ജെൻഡർ ന്യൂട്രലിറ്റി നടപ്പായാൽ കുട്ടികൾ പീഡിപ്പിക്കപ്പെടാൻ സാധ്യത ഉണ്ടെന്നാണ് അദ്ദേഹം പറഞ്ഞത് ജെൻഡർ ന്യൂട്രേലിറ്റിക്കെതിരെ പ്രതികരിച്ചത് കൊണ്ടു തന്നെ ഇസ്ലാമിസ്റ് ആക്കിയാലും കുഴപ്പമില്ലെന്നും മുനീർ പറഞ്ഞു.