ദേശീയ പതാകയെ അപമാനിച്ച ലക്ഷദ്വീപിലെ ബിജെപി നേതാവിനെതിരെ കേസ്
17 August 2022
സാമൂഹ്യമാധ്യമത്തിലൂടെ ദേശീയ പതാകയെ അവഹേളിച്ച ലക്ഷദ്വീപ് ബിജെപി നേതാവിനെതിരെ കേസ്. ലക്ഷദ്വീപിലെ കവരത്തിയിലുള്ള ബിജെപിയുടെ നേതാവ് മുഹമ്മദ് കാസിം എച്ച്.കെയ്ക്ക് എതിരെയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്.
ബിജെപിയുടെ നേതാവായ കാസിം ദേശീയ പതാക തലതിരിച്ചു പിടിക്കുന്ന ചിത്രമാണ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ സംഭവത്തിലാണ് ഐപിസി 174-ാം വകുപ്പ് പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയതത്.
അന്വേഷണത്തിനായി സ്റ്റേഷനിൽ ഹാജരാകാനുള്ള സമൻസ് കാസിമിന് അയച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.