ബിജെപിക്ക് നെഹ്‌റു മരിച്ചിട്ട് 58 വർഷമായിട്ടും ‘അന്ത ഭയം മാറീട്ടില്ല’; കർണാടക സർക്കാർ നടപടിക്കെതിരെ ഷാഫി പറമ്പിൽ

single-img
14 August 2022

1921 നും 1945നും ഇടക്ക് 9 തവണയായി 3259 ദിവസം ബ്രിട്ടീഷ്കാർ ജയിലിൽ അടച്ചിട്ടും ഒരിക്കൽ പോലും അവർക്ക് മാപ്പെഴുതി കൊടുക്കുവാൻ തയ്യാറാകാതിരുന്ന നെഹ്‌റുവിനെ സ്വാതന്ത്ര്യ സേനാനികളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്ന പരിഹാസവുമായി ബിജെപിക്കും കർണാടക സർക്കാരിനുമെതിരെ കോൺഗ്രസ് എംഎൽഎ ഷാഫി പറമ്പിൽ.

പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെയും ടിപ്പു സുല്‍ത്താനെയും പാത്രത്തിൽ നൽകിയ സ്വതന്ത്ര്യദിന പരസ്യത്തില്‍ നിന്ന് ഒഴിവാക്കിയ ബി.ജെ.പി ഭരിക്കുന്ന കര്‍ണാടക സര്‍ക്കാര്‍ നടപടിക്കെതിരെ ഫേസ്ബുക്കിലൂടെയായിരുന്നു ഷാഫിയുടെ പ്രതികരണം.

പോസ്റ്റിന്റെ പൂർണ്ണരൂപം:

1921 നും 1945നും ഇടക്ക് 9 തവണയായി 3259 ദിവസം ബ്രിട്ടീഷ്കാർ ജയിലിൽ അടച്ചിട്ടും ഒരിക്കൽ പോലും അവർക്ക് മാപ്പെഴുതി കൊടുക്കുവാൻ തയ്യാറാകാതിരുന്ന നെഹ്‌റുവിനെ സ്വാതന്ത്ര്യ സേനാനികളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും “ബ്രിട്ടീഷ് ഗവണ്‍മെന്റിനെ അവര്‍ ആവശ്യപ്പെടുന്ന ഏത് നിലയ്ക്കും സേവിക്കാന്‍ ഞാന്‍ തയ്യാറാണ്.

കാരണം എന്റെ മാറ്റം അത്രമാത്രം പരിപൂര്‍ണമാണ്. എന്റെ ഭാവിയിലെ പെരുമാറ്റവും അമ്മട്ടിലായിരിക്കും… ധീരര്‍ക്ക് മാത്രമേ ദയാലുക്കളാകാന്‍ കഴിയൂ. അതിനാല്‍ ഭരണകൂടത്തിന്റെ രക്ഷാകര്‍തൃകവാടങ്ങളിലേയ്ക്കല്ലാതെ ധൂര്‍ത്തപുത്രന്‍ എങ്ങോട്ടാണ് പോകുക.’’ എന്നുൾപ്പടെ 8 തവണ വെള്ളക്കാർക്ക് മാപ്പ് എഴുതി കൊടുത്ത സവർക്കറെ ഉൾപ്പെടുത്തിയ ബിജെപിക്ക് നെഹ്‌റു മരിച്ചിട്ട് 58 വർഷമായിട്ടും ‘അന്ത ഭയം മാറീട്ടില്ല’.