വിവാദ പരാമർശത്തിൽ കെ ടി ജലീലിനെ തള്ളി മന്ത്രി എം വി ഗോവിന്ദൻ

single-img
13 August 2022

കെ ടി ജലീലിന്റെ വിവാദ കശ്മീർ പരാമർശം തള്ളി മന്ത്രി എം വി ഗോവിന്ദൻ. ഇന്ത്യൻ അധീന കാശ്മീർ എന്ന പദപ്രയോഗം സിപിഎം നടത്താറില്ല എന്നും, എന്ത് സാഹചര്യത്തിലാണ് പറഞ്ഞതെന്ന് ജലീൽ തന്നെ വിശദീകരിക്കട്ടെയെന്നുമാണ് എം വി ഗോവിന്ദൻ പറഞത്.

‘ഇന്ത്യയെയും കാശ്മീരിനെയും സംബന്ധിച്ച വ്യക്തമായ നിലപാട് പാർട്ടിക്കുണ്ട്. അതല്ലാതെ ആര് പറയുന്നതും പാർട്ടിയുടെ നിലപാടല്ല. കെ ടി ജലീൽ എന്തടിസ്ഥാനത്തിലാണ് ആ പദം ഉപയോഗിച്ചതെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കട്ടെ.’- എം വി ഗോവിന്ദൻ പറഞ്ഞു.

നേരത്തെ കെ.ടി.ജലീലിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുക്കണമെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടിരുന്നു. ഇ​ന്ത്യ​ന്‍ അ​ധി​നി​വേ​ശ കശ്മീരെ​ന്ന ജ​ലീ​ലി​ന്‍റെ പ​രാ​മ​ര്‍​ശ​ത്തി​നെ​തി​രെ​യും വ്യാ​പ​ക വി​മ​ര്‍​ശ​ന​മു​യ​ര്‍​ന്നി​രു​ന്നു. കശ്മീ​ര്‍ ഇ​ന്ത്യ​യു​ടെ ഭാ​ഗ​മാ​ണെ​ന്ന ഇ​ന്ത്യ​യു​ടെ നി​ല​പാ​ടി​ന് വി​രു​ദ്ധ​മാ​ണ് ഇ​ത്. വി​ഭ​ജ​ന​കാ​ല​ത്ത് കശ്മീര്‍ ര​ണ്ടാ​യി പ​കു​ത്തു എ​ന്ന തെ​റ്റാ​യ വി​വ​ര​വും പോ​സ്റ്റി​ലു​ണ്ടാ​യി​രു​ന്നു.