കാശ്മീരിനെക്കുറിച്ചുള്ള വി​വാ​ദ​ ഫേ​സ്ബു​ക്ക് പോസ്റ്റിന് ​മറു​പ​ടി​യു​മാ​യി ​ കെ.​ടി.​ജ​ലീ​ല്‍

single-img
13 August 2022

കാശ്മീരിനെക്കുറിച്ചുള്ള വി​വാ​ദ​ ഫേ​സ്ബു​ക്ക് പോസ്റ്റിന് ​മറു​പ​ടി​യു​മാ​യി ​ കെ.​ടി.​ജ​ലീ​ല്‍. ആസാദ് കാ​ഷ്മീ​ര്‍ എ​ന്ന പ്ര​യോ​ഗം ഡ​ബി​ള്‍ ഇ​ന്‍​വ​ര്‍​ട്ട​ഡ് കോ​മ​യി​ലാ​ണ് എ​ഴു​തി​യ​തെ​ന്നും അ​തി​ന്റെ അ​ര്‍​ഥം മ​ന​സ്സി​ലാ​കാ​ത്ത​വ​രോ​ട് സ​ഹ​താ​പം മാ​ത്ര​മാ​ണ് ഉ​ള്ള​തെ​ന്നു​മാ​ണ് ജ​ലീ​ലി​ന്റെ പ്ര​തി​ക​ര​ണം.

കാശ്മീരി​ലേ​യ്ക്ക് ന​ട​ത്തി​യ യാ​ത്ര​യെ​ക്കു​റി​ച്ച് വി​വ​രി​ച്ചു​കൊ​ണ്ടു​ള്ള ഫേ​സ്ബു​ക്ക് പോസ്റ്റാണ് വി​വാ​ദ​മാ​യ​ത്. പാ​ക്ക് അ​ധി​നി​വേ​ശ കാശ്മീ​രി​നെ ആ​സാ​ദ് കാശ്മീ​ര്‍ എ​ന്നാ​ണ് പോ​സ്റ്റി​ല്‍ വി​ശേ​ഷി​പ്പി​ച്ച​ത്. ജ​ലീ​ലി​ന്റെതു രാ​ജ്യ​വി​രു​ദ്ധ പരാമർശമാണ് എന്നാണു വിമർശനം.

വിമർശനം ശക്തമായതിയോടെയാണ് മറു​പ​ടി​യു​മാ​യി ​ കെ.​ടി.​ജ​ലീ​ല്‍ രംഗത്ത് വന്നത്.