ജലീൽ എന്താണ് ഉദ്ദേശിച്ചതെന്ന് അദ്ദേഹത്തോട് ചോദിക്കണം: ഇ പി ജയരാജൻ

single-img
13 August 2022

കശ്മീർ വിഷയത്തിൽ ജലീൽ എന്താണ് ഉദ്ദേശിച്ചതെന്ന് അദ്ദേഹത്തോട് ചോദിക്കണം എന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. കശ്മീർ വിഷയത്തിൽ സിപിഎമ്മിന്റേത് പ്രഖ്യാപിത നിലപാടാണ്. അതിൽ ഈ നിലപാടിൽ നിന്ന് ആരും വ്യതിചലിക്കില്ലെന്നും ജയരാജൻ പറഞ്ഞു.

നേരത്തെ കെ ടി ജലീലിന്റെ വിവാദ കശ്മീർ പരാമർശം തള്ളി മന്ത്രി എം വി ഗോവിന്ദനും രംഗത്ത് വന്നിരുന്നു. ഇന്ത്യൻ അധീന കാശ്മീർ എന്ന പദപ്രയോഗം സിപിഎം നടത്താറില്ല എന്നും, എന്ത് സാഹചര്യത്തിലാണ് പറഞ്ഞതെന്ന് ജലീൽ തന്നെ വിശദീകരിക്കട്ടെയെന്നുമാണ് എം വി ഗോവിന്ദൻ പറഞത്.

‘ഇന്ത്യയെയും കാശ്മീരിനെയും സംബന്ധിച്ച വ്യക്തമായ നിലപാട് പാർട്ടിക്കുണ്ട്. അതല്ലാതെ ആര് പറയുന്നതും പാർട്ടിയുടെ നിലപാടല്ല. കെ ടി ജലീൽ എന്തടിസ്ഥാനത്തിലാണ് ആ പദം ഉപയോഗിച്ചതെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കട്ടെ.’- എം വി ഗോവിന്ദൻ പറഞ്ഞു.

ജമ്മു കാശ്മീരിൽ സന്ദർശനം നടത്തവേ അവിടെ കാണാനിടയായ കാഴ്ചകളെ കുറിച്ച് ജലീൽ എഴുതിയ കുറിപ്പാണ് വിവാദമായത്. പാക് അധീന കാശ്മീരിന ‘ആസാദ് കാശ്മീർ” എന്ന് വിശേഷിപ്പിച്ചതിനെതിരെയാണ് വിമർശനമുയർന്നത്.