ഗുരുതര സാമ്പത്തിക പ്രതിസന്ധിക്കിടെ മന്ത്രിമാർക്കായി പുതിയ 10 കാറുകൾ വാങ്ങുന്നു

single-img
13 August 2022

സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്കിടെ കടന്ന് പോകുമ്പോൾ മുഖ്യമന്ത്രിക്ക് പിന്നാലെ മന്ത്രിമാരും പുതിയ കാർ വാങ്ങുന്നു. ഇതിനായി മൂന്ന് കോടി 22 ലക്ഷം രൂപ അനുവദിച്ചു അനുവദിച്ചു.

ഇന്നോവ ക്രിസ്റ്റയാണ് മന്ത്രിമാർക്കായി വാങ്ങുന്നത്. ഒരു കാറിന്റെ വില 32 ലക്ഷം രൂപ. അങ്ങിനെ പത്ത് കാറിനായി മൂന്ന് കോടി 22 ലക്ഷം രൂപയാണ് ധനവകുപ്പ് അംഗീകരിച്ചത്.

മന്ത്രിമാർക്ക് വാഹനങ്ങൾ അനുവദിക്കുന്നത് ടൂറിസം വകുപ്പാണ്. നിലവിലുള്ള വാഹനങ്ങൾ അപര്യാപ്തമായതിനാൽ പുതിയ വാഹനങ്ങൾ വാങ്ങിക്കുന്നു എന്നാണ് ഉത്തരവിലുള്ളത്.

ആദ്യം 5 വാഹനങ്ങൾ വാങ്ങാനായിരുന്നു ധനവകുപ്പ് അനുമതി നൽകിയത്. എന്നാൽ ടൂറിസം വകുപ്പ് മുഖ്യമന്ത്രിയുടെ അനുവാദത്തോടെ പത്ത് വാഹനങ്ങൾ വാങ്ങുന്നതിനുള്ള ഫയൽ മന്ത്രിസഭ യോഗ ത്തിൽ വച്ച് തീരുമാനമെടുപ്പിക്കുക ആയിരുന്നു.