ബിജെപിയെ നേരിടാൻ ബിഹാർ മുന്നോട്ടുള്ള വഴി കാണിച്ചു: തേജസ്വി യാദവ്

single-img
13 August 2022

ബിജെപിയെ നിയറിടാൻ ബീഹാർ മഹാസഖ്യം രാജ്യത്തിന് വഴികാട്ടി ആണ് എന്ന് ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്. ഡൽഹിയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്) നേതാവ് സീതാറാം യെച്ചൂരിയെയും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ നേതാവ് ഡി രാജയെയും കണ്ടതിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു തേജസ്വി യാദവ്.

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ബിജെപിയുമായി ബന്ധം വിച്ഛേദിക്കുന്ന മൂന്നാമത്തെ പ്രധാന സഖ്യകക്ഷിയാണ് ജനതാദൾ യുണൈറ്റഡ്. മൂന്ന് കാർഷിക നിയമങ്ങളുടെ പേരിൽ ശിരോമണി അകാലിദൾ കഴിഞ്ഞ വർഷം ബിജെപിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം ഉപേക്ഷിച്ചു. 2019 ൽ ശിവസേനയും ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിച്ചിരുന്നു.

ഇടതു നേതാക്കൾക്ക് പുറമെ സോണിയ ഗാന്ധി ഉൾപ്പടെയുള്ള പ്രതിപക്ഷ നേതാക്കളുമായും തേജസ്വി യാദവ് കൂടിക്കാഴ്ച്ച നടത്തി.