നിയമന രേഖ പുറത്ത്; പ്രിയ വര്‍ഗീസിനെ കണ്ണൂര്‍ സര്‍വകലാശാല നിയമനത്തിൽ തിരിമറി എന്ന് ആരോപണം ശക്തമാകുന്നു

single-img
13 August 2022

മുഖ്യമന്റ്രെയി പിണറായി വിജയൻറെ പ്രൈവറ്റ് സെക്രട്ടറിയും സി പി എം സംസ്ഥാന കമ്മറ്റി അംഗവുമായ കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന്റെ കണ്ണൂര്‍ സര്‍വകലാശാല നിയമനത്തിൽ തിരിമറി എന്ന് ആരോപണം ശക്തമാകുന്നു. അസോസിയേറ്റ് പ്രഫസര്‍ പദവിക്കായി അപേക്ഷിച്ചവരില്‍ ഏറ്റവും കുറവ് ഗവേഷണമികവ് പ്രിയ വര്‍ഗീസിനു ആയിരുന്നു എന്നാണ് പുറത്തു വന്ന രേഖകൾ സൂചിപ്പിക്കുന്നത്.

സേവ് യൂണിവേഴ്സിറ്റി കാംപയ്ന്‍ കമ്മിറ്റിയാണ് ഇത് സംബന്ധിച്ച രേഖകൾ പുറത്തു വിട്ടത്. ഗവേഷണമികവില്‍ 156 സ്കോര്‍ മാത്രമുള്ള പ്രിയ മുന്നിലെത്തിയപ്പോള്‍ 651 സ്കോറുള്ളയാള്‍ രണ്ടാമതായി എന്നാണ് പ്രധാന ആരോപണം. എന്നാൽ അഭിമുഖത്തില്‍ പ്രിയയ്ക്ക് 32 മാര്‍ക്കും രണ്ടാം റാങ്കുകാരന് 30 മാർക്കും ലഭിച്ചതിടെ റാങ്ക് ലിസ്റ്റിൽ പ്രിയ ഒന്നാമത് എത്തുകയായിരുന്നു. ഇതിടെയാണ് അഭിമുഖം നടത്തിയത് മുന്‍വിധിയോടെയാണ് എന്ന ആക്ഷേപം ഉയർന്നത്.

യുജിസി വ്യവസ്ഥയനുസരിച്ചുള്ള അധ്യാപന പരിചയം പ്രിയക്ക് ഇല്ല എന്ന ആരോപണവും നേരത്തെ ഉയർന്നിരുന്നു. യുജിസി ചട്ടം അനുസരിച്ച് അസോസിയേറ്റ് പ്രൊഫസര്‍ക്ക് ഗവേഷണ ബിരുദവും എട്ട് വര്‍ഷം അസിസ്റ്റന്‍റ് പ്രൊഫസര്‍ തസ്തികയിലുള്ള അധ്യാപന പരിചയവുമാണ് യോഗ്യത. കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള വിജ്ഞാപനത്തിലും ഈ യോഗ്യതയുടെ കാര്യം പ്രത്യേകം പരാമര്‍ശിച്ചിരുന്നു. 2012 ൽ തൃശൂർ, കേരളവർമ്മ കോളേജിൽ മലയാളം അസിസ്റ്റൻറ് പ്രൊഫസറായി നിയമനം ലഭിച്ച കെ കെ രാഗേഷിന്‍റെ ഭാര്യ പ്രിയ വർഗീസ് സർവീസിലിരിക്കെ മൂന്ന് വർഷത്തെ അവധിയിൽ ഗവേഷണം നടത്തിയാണ് പിഎച്ച്ഡി ബിരുദം നേടിയത്. പ്രൊഫസർ, നിയമനങ്ങൾക്ക് ഗവേഷണ ബിരുദം നേടുന്നതിന് വിനിയോഗിച്ച കാലയളവ് അധ്യാപന പരിചയമായി കണക്കുകൂട്ടാൻ പാടില്ലെന്ന് വ്യവസ്ഥ ചെയ്യുന്നു. അപ്പോള്‍ പ്രയാ വര്‍ഗിസീന്‍റെ ആകെ അധ്യാപന പരിചയം നാല് വര്‍ഷം മാത്രമാണ് എന്ന് വ്യക്തം.