റോഡിലെ കുഴി ഉത്തരവാദി ആര്?

single-img
11 August 2022

റോഡിൽ കുഴി കൂടുമ്പോൾ അത് നന്നാക്കേണ്ടത് ആരാണ് എന്ന ചോദ്യം ഉയരുകയാണ്. സകല റോഡുകളുടെയും ഉത്തരവാദിത്വം പൊതുമരാമത്തു വകുപ്പിനാണ് എന്നാണു പൊതുവെ ഉള്ള ധാരണ. എന്നാൽ അത് തെറ്റാണ് എന്നാണു രേഖകൾ തെളിയിക്കുന്നത്. സംസ്ഥാനത്ത് ആകെയുള്ള ഒന്നര ലക്ഷത്തിലധികം കിലോമീറ്റർ റോഡിൽ ഏകദേശം ഒരു ലക്ഷം കിലോമീറ്ററിൽ അധികം റോഡുകൾ പൊതുമരാമത്ത് വകുപ്പിന്റെ കീഴിലല്ല വരുന്നതെന്നാണ് വസ്തുത.

കേരാളത്തിൽ പ്രധാനമായും റോഡുകളുടെ ഉത്തരവാദിത്തം 5 വിഭാഗങ്ങൾക്കാണ്. ദേശീയപാത, പിഡബ്ല്യുഡി റോഡുകള്‍, തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലെ റോഡുകൾ, വനം വകുപ്പ്‌ റോഡുകൾ, ഇറിഗേഷൻ റോഡുകൾ എന്നിവയാണ്. കൂടാതെ ചില സ്ഥലങ്ങളിൽ റോഡുകള്‍ കെഎസ്ഇബിക്ക് കീഴിലും റെയില്‍വേയ്ക്ക് കീഴിലും ഉണ്ട്.

കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള 11 ദേശീയ പാതകളാണ് സംസ്ഥാനത്ത് കൂടി കടന്നു പോകുന്നത്. ഇതിന്റെ ഏകദേശ നീളം 1800 കിലോമീറ്ററിന് അടുത്ത് വരും. അതിനു ശേഷം ഏകദേശം 30000 കിമി മുതൽ 32000 കിലോമീറ്റര്‍ പൊതുമരാമത്ത് വകുപ്പിന് കീഴിലും, തദ്ദേശ സ്ഥാപനങ്ങളുടെ കീഴിൽ ഏതാണ്ട്‌ 6000 കിലോ മീറ്റര്‍ റോഡും, മുനിസിപ്പാലിറ്റികൾക്ക്‌ കീഴിൽ ഏകേദേശം 19,000 കിലോമീറ്റര്‍ റോഡുകളും, ബാക്കി റോഡ് പഞ്ചായത്തിന്റെ കീഴിലുമാണ്. ഇത് കൂടാതെ വനം വകുപ്പിന്‌ കീഴിൽ ഏകദേശം 4000 കിലോമീറ്ററുകളോളം റോഡുകളും ഇറിഗേഷൻ വകുപ്പിന്‌ കീഴിൽ 2500 കിലോമീറ്ററോളം റോഡും നിലവിലുണ്ട്.

കണക്കുകൾ പരിശോദിച്ചാൽ ഗ്രാമ പഞ്ചായത്തുകൾക്ക്‌ കീഴിലാണ് കേരാളത്തിൽ ഏറ്റവും കൂടുതൽ റോഡുകൾ ഉള്ളത് എന്നതാണ് വസ്തുത.