ബിജെപി ദേശീയത വില്‍ക്കാന്‍ ശ്രമിക്കുന്നു: രാഹുല്‍ ഗാന്ധി

single-img
11 August 2022

റേഷൻ ലഭിക്കണമെങ്കിൽ ദേശീയ പതാക വാങ്ങണം എന്ന വിഷയത്തിൽ രൂക്ഷ വിമർശനവുമായി രാഹുല്‍ ഗാന്ധി. ബിജെപി ദേശീയത വില്‍ക്കാന്‍ ശ്രമിക്കുന്നതായി രാഹുല്‍ ഗാന്ധി എംപി ആരോപിച്ചു.

ദേശീയത വില്‍ക്കാനാകില്ല. റേഷന്‍ വാങ്ങാനെത്തുന്നവരോട് പതാക വാങ്ങാന്‍ 20 രൂപ ആവശ്യപ്പെടുന്നതും അപമാനകരമാണ്. ഈ നടപടിയിലൂടെ ബിജെപി സര്‍ക്കാര്‍ സാധാരണക്കാരന്റെ ആത്മാഭിമാനത്തെയാണ് ചോദ്യം ചെയ്യുന്നത്.’ രാഹുല്‍ ഗാന്ധി പറഞ്ഞു

നേരത്തെ വരുൺ ഗാന്ധിയും ഇതിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് എത്തിയിരുന്നു. ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തിൽ കുടികൊള്ളുന്ന ത്രിവർണ്ണ പതാകയുടെ വില ഈടാക്കുന്നത് ലജ്ജാകരമാണെന്നും വരുൺ ഗാന്ധി പറഞ്ഞിരുന്നു.