ഇതേവരെ പുരുഷന്മാരെ മാത്രം ചുംബിച്ച താന്‍ ഒരു സ്ത്രീയെ ചുംബിച്ചതെങ്ങിനെ; ജാനകി സുധീര്‍ പറയുന്നു

single-img
11 August 2022

ലെസ്ബിയൻ പെണ്‍കുട്ടികളുടെ കഥ കഥയുമായി എത്തിയ സിനിമ ഹോളിവുണ്ടിൽ ബിഗ് ബോസ് താരവും നടിയുമായ ജാനകി സുധീര്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഈ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നിരവധി അഭിമുഖങ്ങളില്‍ ജാനകി പങ്കെടുത്തിരുന്നു.ചിത്രത്തിലെ ചുംബന രംഗവുമായി ബന്ധപ്പെട്ട് ഇതുവരെ പുരുഷന്മാരെ മാത്രം ചുംബിച്ച താന്‍ ഒരു സ്ത്രീയെ ചുംബിച്ചത് എങ്ങനെയാണെന്ന് ജാനകി വെളിപ്പെടുത്തുകയാണ്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ

ജാനകിയുടെ വാക്കുകൾ ഇങ്ങിനെ: ‘ഈ സിനിമയിലേക്ക് ഒരു അവസരം തന്നപ്പോള്‍ ആദ്യം രണ്ടാമത്തെ നായികയാവാനാണ് പറഞ്ഞത്. തിരക്കഥ വായിച്ചപ്പോള്‍ തന്നെ എന്തോരം പെര്‍ഫോമന്‍സ് ചെയ്യാനുണ്ടെന്ന് മനസിലായി. എനിക്ക് സിനിമ ചെയ്യാന്‍ വലിയ ഇഷ്ടമാണ്. പലരോടും ചെറിയ ചാന്‍സാണെങ്കില്‍ പോലും തരണമെന്ന് അങ്ങോട്ട് വിളിച്ച് പറഞ്ഞിട്ടുണ്ട്.

സാധാരണയായി എല്ലാരും ചെയ്യുന്നതില്‍ നിന്നും വ്യത്യസ്തമായി എന്തെങ്കിലും ചെയ്താലേ എന്നെ തിരിച്ചറിയൂ എന്ന ബോധം അന്നും ഇന്നുമുണ്ട്. ഒരു ലെസ്ബിയനായിട്ടുള്ള ഈ ക്യാരക്ടര്‍ ചെയ്യുന്നതിന് മുന്‍പേ അതേ കുറിച്ച് അറിയാമായിരുന്നു. കാരണം ലെസ്ബിയനായൊരു സുഹൃത്ത് എനിക്കുണ്ട്. ഞങ്ങള്‍ നേരത്തെ ദുബായില്‍ ഒരുമിച്ച് താമസിച്ചിട്ടുമുണ്ട്.

ആ സമയം പുള്ളിക്കാരിയ്ക്ക് ഒരു കപ്പിളുണ്ടായിരുന്നു. ഈ ജീവിതമെല്ലാം ഞാന്‍ കണ്ടിട്ടുണ്ട്. അവരെ മാറ്റി നിര്‍ത്തേണ്ട യാതൊരു ആവശ്യവുമില്ല. നമ്മളുടെ കൂട്ടത്തിലുള്ള ആളുകള്‍ തന്നെയാണ് അവരും. അങ്ങനെയാണ് ഞാന്‍ ഈ സിനിമ ഏറ്റെടുക്കുന്നത്’ ജാനകി പറഞ്ഞു.