വിവദത്തിനിടെ മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യാ​യ കെ.​കെ.​രാ​ഗേ​ഷി​ന്‍റെ ഭാ​ര്യയുടെ ഡെപ്യൂട്ടേഷന്‍ നീട്ടി

single-img
9 August 2022

മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യാ​യ കെ.​കെ.​രാ​ഗേ​ഷി​ന്‍റെ ഭാര്യ പ്രിയ വര്‍ഗീസിന്‍റെ ഭാ​ഷാ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ പ​ദ​വി​യാ​ണ് ഒ​രു വ​ര്‍​ഷ​ത്തേ​യ്ക്ക് നീ​ട്ടി. നിലവിൽ കേരള വർമ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ആണ് പ്രിയ.

ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല അ​സോ​സി​യേ​റ്റ് പ്രൊ​ഫ​സ​ര്‍ ആ​യി പ്രി​യ​യെ തെ​രെ​ഞ്ഞെ​ടു​ത്ത​ത് നേ​ര​ത്തെ വി​വാ​ദ​മാ​യി​രു​ന്നു. മ​ല​യാ​ളം അ​സോ​സി​യേ​റ്റ് പ്രൊ​ഫ​സ​റാ​യു​ള്ള നി​യ​മ​ന പ​ട്ടി​ക​യി​ല്‍ ഒ​ന്നാം റാ​ങ്കാ​ണ് പ്രി​യ വ​ര്‍​ഗീ​സി​ന് ല​ഭി​ച്ച​ത്. യു​ജി​സി ച​ട്ട​പ്ര​കാ​ര​മു​ള്ള എ​ട്ട് വ​ര്‍​ഷ​ത്തെ അ​ധ്യാ​പ​ന പ​രി​ച​യ​മി​ല്ലാ​തെ​യാ​ണ് അ​സോ​സി​യേ​റ്റ് പ്രൊ​ഫ​സ​ര്‍ ഒ​ഴി​വി​ല്‍ പ്രി​യ വ​ര്‍​ഗീ​സി​ന് ഒ​ന്നാം റാ​ങ്ക് ന​ല്‍​കി​യ​ത് എന്നാണ് ആരോപണം.

നേരത്തെ പ്രിയ വര്‍ഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രനോട് അടിയന്തര വിശദീകരണം നല്‍കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആവശ്യപ്പെട്ടിരുന്നു. അസോസിയേറ്റ് പ്രൊഫസറായി പ്രിയ വര്‍ഗീസിന് നിയമനം നല്‍കിയത് ചട്ടവിരുദ്ധമാണെന്നും നിയമനം റദ്ദാക്കണമെന്നും ഗവര്‍ണര്‍ക്ക് പരാതി ലഭിച്ചതിനേ തുടര്‍ന്നായിരുന്നു ഗവര്‍ണറുടെ നടപടി.