ഏതെങ്കിലും ആർ എസ് എസുകാരൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് ജയിലിലായിട്ടുണ്ടോ? ഇ പി ജയരാജൻ

single-img
9 August 2022

ഏതെങ്കിലും ആർ.എസ്.എസുകാരൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് ജയിലിൽ പോകുകയോ ആർക്കെങ്കിലും ബ്രിട്ടീഷ് പട്ടാളത്തിന്റെ ചവിട്ടേൽക്കേണ്ടി വന്നിട്ടുണ്ടോ എന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. 75ാം സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് പേട്ട രാജേന്ദ്രൻ മൈതാനിയിൽ സി.പി.എമ്മും സി.പി.ഐയും സംയുക്തമായി സംഘടിപ്പിച്ച റാലിയും പൊതുയോഗവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകവെയാണ് ആർ എസ എസ്സിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്.

സ്വാതന്ത്ര്യത്തിനായി ഒരു സമരത്തിൽ പോലും പങ്കെടുക്കാത്ത ആർ.എസ്.എസുകാർ ഇപ്പോൾ സ്വാതന്ത്ര്യദിനം തട്ടിയെടുക്കാൻ ശ്രമിക്കുകയാണ്. ഗ്രാമങ്ങളിൽ ഭൂപ്രഭുക്കന്മാരുടെയും നാടുവാഴികളുടെയും കാവലാളായിരുന്ന ആർ.എസ്.എസുകാർ. ആർ.എസ്.എസിന്റെ ഗണവേഷം ബ്രിട്ടീഷ് കൾച്ചറിന്റെ ഭാഗമായി രൂപപ്പെട്ടതാണ്. ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തെ ഒറ്റുകൊടുക്കാൻ പ്രവർത്തിച്ചത്തിന്റെ ഭാഗമായി ബ്രിട്ടീഷുകാർ ഉണ്ടാക്കിയതാണ് ആർ എസ് എസ് – ഇ പി ജയരാജൻ പറഞ്ഞു.

സി.പി.എം നേതാവ് എസ്. പുഷ്പലത അദ്ധ്യക്ഷയായി. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, കെ. ശ്രീകുമാർ, സി. ലെനിൻ, ആനാവൂർ നാഗപ്പൻ, എസ്.പി. ദീപക്, സുന്ദർ, കൗൺസിലർ സുജാദേവി, സി.പി.ഐ നേതാവ് വി.പി. ഉണ്ണിക്കൃഷ്ണൻ,രാഖി രവികുമാർ, ഹരികുമാർ എന്നിവർ സംസാരിച്ചു.